Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2016 12:47 PM GMT Updated On
date_range 2016-09-20T18:17:37+05:30ആഘോഷ ദിനങ്ങളില്‍ കോട്ടക്കുന്ന് കയറിയത് ലക്ഷം പേര്‍
text_fieldsമലപ്പുറം: പെരുന്നാള്‍, ഓണം ദിവസങ്ങളില്‍ കോട്ടക്കുന്നിന്‍െറ മനോഹാരിത ആസ്വദിക്കാനത്തെിയത് ഒരു ലക്ഷമാളുകള്‍. സെപ്റ്റംബര്‍ 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും ആളുകളത്തെിയത്. കഴിഞ്ഞ വര്‍ഷം ഏകദേശം മുക്കാല്‍ ലക്ഷം പേര്‍ ആഘോഷവേളകളില്‍ കോട്ടക്കുന്ന് കാണാനത്തെിയപ്പോള്‍ ഇത്തവണ 25,000 പേരുടെ വര്‍ധനവാണുണ്ടായത്. ഭൂരിഭാഗം പേരും കുടുംബസമേതമാണ് എത്തിയത്. ലേസര്‍ഷോ ആയിരുന്നു ഇത്തവണ പ്രധാന ആകര്‍ഷണം. വിപുലമായ സംവിധാനങ്ങളോടെയുള്ള ലേസര്‍ ഷോ ഒരേസമയം 5000 പേരാണ് ആസ്വദിച്ചത്. 3000 പേര്‍ക്കാണ് സീറ്റുള്ളതെങ്കിലും തിരക്ക് കാരണം കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുകയായിരുന്നു. ഇതിന് പുറമെ പെരുന്നാള്‍ദിനം മുതല്‍ ആരംഭിച്ച കലാപരിപാടികള്‍ ആസ്വദിക്കാനും നിറഞ്ഞ സദസ്സെത്തി. പെരുന്നാള്‍-ഓണം അവധി കഴിയുന്നതുവരെ പൊലീസിനും പിടിപ്പത് പണിയായിരുന്നു. വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതതടസ്സം പതിവായിരുന്നു. പാര്‍ക്കിങ് ഫീസിനത്തിലും നല്ല വരുമാനമാണ് ലഭിച്ചത്. എന്നാല്‍, വാഹനപെരുപ്പത്തിനനുസരിച്ച് കോട്ടക്കുന്നിലോ പരിസരങ്ങളിലോ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യമില്ലാത്തത് ആളുകളെ വലച്ചു. തിരക്ക് പരിഗണിച്ച് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ഡി.ടി.പി.സിയുടെയും നഗരസഭയുടെയും തീരുമാനം.
Next Story