Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലം വന്നു; റോഡ്...

പാലം വന്നു; റോഡ് തകര്‍ന്നു

text_fields
bookmark_border
മേലാറ്റൂര്‍: പാലം വന്ന് വാഹന ഗതാഗതം വര്‍ധിച്ചതോടെ റോഡ് തകര്‍ന്ന് ഗതാഗതം ദുസ്സഹമായി. മേലാറ്റൂര്‍ -ചെമ്മാണിയോട് ടിപ്പുസുല്‍ത്താന്‍ റോഡാണ് ടാറിങ് ഇളകി കുണ്ടും കുഴിയുമായി മാറിയത്. ഒന്നര കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡാണിത്. വെള്ളിയാറിന് കുറുകെ ആറ് മാസം മുമ്പ് ചെമ്മാണിയോട് പാലം യാഥാര്‍ഥ്യമായതോടെ ഈ റോഡിലൂടെയുള്ള വാഹനസഞ്ചാരം കൂടി. മേലാറ്റൂരില്‍ നിന്ന് സംസ്ഥാനപാത വഴി ഉച്ചാരക്കടവിലൂടെ പെരിന്തല്‍മണ്ണയിലേക്ക് പോകുന്നതിനേക്കാള്‍ മൂന്ന് കിലോമീറ്റര്‍ കുറവാണ് ടിപ്പു സുല്‍ത്താന്‍ റോഡ് വഴിയുള്ള യാത്ര. ഇതിനാല്‍ റൂട്ട് ബസുകളൊഴികെ മറ്റെല്ലാ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.റോഡിന്‍െറ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധാരണ ടാറിങ് മാത്രം നടത്തിയ റോഡ് സമ്പൂര്‍ണ നവീകരണം നടത്തിയാല്‍ മാത്രമേ ഇതുവഴി ഗതാഗതം സുഗമമാവുകയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story