Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2016 12:42 PM GMT Updated On
date_range 2016-09-12T18:12:27+05:30ആഘോഷങ്ങള്‍ക്കൊപ്പം ഡി.ടി.പി.സിയും
text_fieldsമലപ്പുറം: ഓണവും പെരുന്നാളും ഒരുമിച്ചത്തെിയപ്പോള്‍ വിവിധ പരിപാടികളുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും. കോട്ടക്കുന്നില്‍ സെപ്റ്റംബര്‍ 16 വരെ വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടാകും. തിങ്കളാഴ്ച നാടന്‍പാട്ടോടെയാണ് തുടക്കം. ചൊവ്വാഴ്ച കാലിക്കറ്റ് റെഡ് ബാന്‍ഡിന്‍െറ ഗാനമേളയും 14ന് കാലിക്കറ്റ് വി ഫോര്‍ യു ഗ്രൂപ്പ് അവതരിപ്പിക്കുന്ന കോമഡി ഷോയും നടക്കും. 15ന് ബാപ്പുവെള്ളിപ്പറമ്പും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവും 16ന് ഗസലുമുണ്ടാവും. ഇതിനുപുറമെ പൊന്നാനി, താനൂര്‍, പടിഞ്ഞാറേക്കര ബീച്ച്, നിളയോരം പാര്‍ക്ക്, വണ്ടൂര്‍ ടൗണ്‍സ്ക്വയര്‍, ആഢ്യന്‍പാറ, കരുവാരകുണ്ട് ചെറുമ്പ് ഇക്കോ വില്ളേജ് എന്നിവിടങ്ങളിലും പരിപാടികള്‍ ഉണ്ട്. വ്യത്യസ്ത രുചികൂട്ടുമായുള്ള പായസമേളക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തുടക്കമിട്ടിട്ടുണ്ട്. 14 തരം പായസങ്ങളാണ് മേളയിലുള്ളത്. വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മത്സരങ്ങളും നടത്തുന്നുണ്ട്. പായസപാചക മത്സരം, മെഹന്തി ഡിസൈനിങ്, ചളിപ്പന്തുകളി, വടംവലി തുടങ്ങി വിവിധ മത്സരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുക. കാര്‍ഷിക മേളയടക്കമുള്ളവയും പ്രദര്‍ശനങ്ങളും ആഘോഷത്തിന്‍െറ ഭാഗമായി നടക്കും. 13, 14 തീയതികളില്‍ താനൂരില്‍ വിദേശികളടക്കം പങ്കെടുക്കുന്ന പട്ടമുത്സവം നടത്തും. ഓണം-പെരുന്നാള്‍ ആഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച വൈകീട്ട് 6.30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
Next Story