Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരിയിലെ ഗതാഗത...

മഞ്ചേരിയിലെ ഗതാഗത പരിഷ്കരണം നഗരത്തിലേക്ക് പ്രവേശം മഞ്ചേരി വഴി സര്‍വിസ് തുടരുന്ന ബസുകള്‍ക്ക്

text_fields
bookmark_border
മഞ്ചേരി: ഗതാഗത ഉപദേശക സമിതിയുടെ തീരുമാന പ്രക്രിയ മഞ്ചേരി ടൗണില്‍ പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി ബസുകള്‍ പ്രവേശിച്ച് സര്‍വിസ് തുടരും. മഞ്ചേരി വഴി കടന്നുപോകുന്ന ബസുകള്‍ക്കാണ് ഈ ഇളവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തേ മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടക്കല്‍ ബസുകള്‍ കച്ചേരിപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവ പുറപ്പെടുന്നതും സര്‍വിസ് അവസാനിപ്പിക്കുന്നതും കച്ചേരിപ്പടിയിലാണ്. ഇതില്‍ പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി ബസുകള്‍ നേരത്തേ കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ വന്ന് തുറക്കല്‍ ബൈപാസ് വഴി തുടര്‍ സര്‍വിസ് നടത്തുകയായിരുന്നു. ഇവ ഇനി തുറക്കല്‍ ബൈപാസ്-നഗരസഭാ ഓഫിസ് വഴി സീതി ഹാജി സ്മാരക സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതാത് പ്രദേശങ്ങളിലേക്ക് പോവും. മറ്റ് ബസുകള്‍ക്ക് ഈ ഇളവുണ്ടാകില്ല.
Show Full Article
TAGS:LOCAL NEWS 
Next Story