Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്ക് തടഞ്ഞ്...

ബൈക്ക് തടഞ്ഞ് വിദ്യാര്‍ഥികളെ ആക്രമിച്ച നാലംഗസംഘം അറസ്റ്റില്‍

text_fields
bookmark_border
മഞ്ചേരി: വിദ്യാര്‍ഥികളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.മഞ്ചേരി മേലാക്കം ആക്കപ്പറമ്പില്‍ ഇബ്രാഹീം (19), മഞ്ചേരി എന്‍.എസ്.എസ് കോളജിന് സമീപം കപ്രക്കാടന്‍ സൈനുല്‍ആബിദ് (19), ചെരണി കരുത്താന്‍കുന്ന് ഷബീബ് (19), മഞ്ചേരി മേലാക്കം വട്ടപ്പറമ്പില്‍ ഷിഹാബ് റഹ്മാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി യതീംഖാന ഐ.ടി.സിയില്‍ പഠിക്കുന്ന വള്ളുവങ്ങാട് സ്വദേശികളായ തെക്കേയില്‍ ഫാരിസ് (19) പൊറ്റേങ്ങല്‍ അന്‍സിഫ് (18) എന്നിവരെ ആഗസ്റ്റ് 23ന് പയ്യനാട്ട് ആക്രമിച്ച കേസിലാണിത്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചുപേര്‍ ഒളിവിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടുവര്‍ഷം മുമ്പ് സ്കൂളില്‍ വെച്ചുണ്ടായ അടിപിടിയില്‍, അറസ്റ്റിലായ ഇബ്രാഹിമിന് പരിക്കേറ്റതിന്‍െറ തുടര്‍ച്ചയാണ് സംഭവം. മഞ്ചേരി സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തില്‍ എസ്.ഐ എസ്.ബി. കൈലാസ് നാഥ്, എ.എസ്.ഐ പ്രദീപ്കുമാര്‍, ക്രൈം സ്ക്വാഡംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.
Show Full Article
TAGS:LOCAL NEWS 
Next Story