Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമ്പളമില്ലാത്ത അധ്യാപകരെ സഹായിച്ച് യൂത്ത് ലീഗ്

text_fields
bookmark_border
ശമ്പളമില്ലാത്ത അധ്യാപകരെ സഹായിച്ച് യൂത്ത് ലീഗ്
cancel

തിരൂരങ്ങാടി: ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്ന ബദല്‍ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് മുസ്ലിം യൂത്ത് ലീഗിൻറ സഹായം. അഞ്ച് മാസമായി ശമ്പളം ലഭിക്കാത്ത കാളംതിരുത്തി ബദല്‍ വിദ്യാലയത്തിലെ അധ്യാപകര്‍ക്കാണ് കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുതു വസ്ത്രവും പെരുന്നാള്‍ കിറ്റും നല്‍കിയത്.

സ്‌കൂളില്‍നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റി പാര്‍ക്ക്, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്  യു.എ റസാഖ് എന്നിവര്‍ കിറ്റുകള്‍ വിതരണം ചെയ്തു.  ബദല്‍ വിദ്യാലയങ്ങളിലെ ശമ്പളം അയ്യായിരം രൂപയിൽ നിന്നും പതിനായിരം രൂപയാക്കി കഴിഞ്ഞ സർക്കാർ വർധിപ്പിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം ഫണ്ടിന്റെ അഭാവമെന്ന് പറഞ്ഞ് ശമ്പളം മുടങ്ങുകയായിരുന്നു. ഏറെ പിന്നാക്കമായിരുന്ന കാളംതിരുത്തി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച്  കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ 1997ല്‍ ഡി.പി.ഇ.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബദല്‍ വിദ്യാലയം നിലവില്‍ വന്നത്.

സക്കരിയ്യ ഇല്ലിക്കല്‍, വി.കെ ഷാഹുല്‍ ഹമീദ്, ഖാലിദ് കാളംതിരുത്തി, വി.കെ ഇബ്രാഹീം, വി.വി സുലൈമാന്‍ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story