Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തല്‍മണ്ണ ജില്ലാ...

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജീവനക്കാരെ ലഭ്യമാക്കാന്‍ നിര്‍ദേശം

text_fields
bookmark_border
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി നിര്‍ദേശിച്ചു. ജീവനക്കാരെ നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെടാന്‍ ആശുപത്രി സൂപ്രണ്ടിനോട് സമിതി നിര്‍ദേശിച്ചു. എല്ലാ പഞ്ചായത്തുകളെയും ഏകോപിപ്പിച്ചുള്ള മാലിന്യ സംസ്കരണത്തിന് വേണ്ട നടപടിയെടുക്കാന്‍ ബ്ളോക് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പുലാമന്തോള്‍ പുഴയില്‍ തടയണയുടെ ഭാഗത്തേക്കുള്ള ഓടയില്‍ മാലിന്യം തള്ളുന്നില്ളെന്ന് ഉറപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനായി പുലാമന്തോള്‍, വിളയൂര്‍ പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പുമേധാവികളും യോഗം ചേരണം. താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ കമ്പോള വിലയേക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറികള്‍ ലഭിക്കുന്ന ഓണച്ചന്തകള്‍ തുടങ്ങുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പെട്ടമണ്ണ റീന അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story