Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2016 11:17 AM GMT Updated On
date_range 2016-09-04T16:47:39+05:30എം സാന്‍ഡ് യൂനിറ്റിനെതിരെ നാട്ടുകാര്‍ രംഗത്ത്
text_fieldsതേഞ്ഞിപ്പലം: എം സാന്‍ഡ് യൂനിറ്റിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ക്രഷര്‍പൊടി കൊണ്ടുവന്ന് കഴുകിയാണ് വില്‍പന നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊടി കഴുകുമ്പോള്‍ ഒഴുക്കിവിടുന്ന മലിനജലം കാരണം വയലുകളിലെ കൃഷി നശിക്കുകയും കുളം, കിണര്‍ എന്നിവയിലെ വെള്ളം മലിനമാകുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ക്ക് ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുമുണ്ട്. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് വാര്‍ഡംഗം പ്രശ്നത്തില്‍ ഇടപെടുകയും യൂനിറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. എതിര്‍പ്പ് വകവെക്കാതെ ആറാം വാര്‍ഡില്‍ പുതിയ നിര്‍മാണ യൂനിറ്റ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരെ വാര്‍ഡംഗം സലീമിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒപ്പുശേഖരണം നടത്തി തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ളേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. നിലവിലെ യൂനിറ്റ് വിപുലീകരിക്കാന്‍ അനുമതി നല്‍കില്ളെന്നും പ്രവര്‍ത്തനം നിര്‍ത്താനാവശ്യമായ നടപടി സീകരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Next Story