Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2016 10:41 AM GMT Updated On
date_range 2016-10-29T16:11:06+05:30വയോധികനെ വാഹനമിടിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
text_fieldsമലപ്പുറം: മൈലപ്പുറത്ത് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന 60കാരനെ സ്കൂള്‍ വാഹനം ഇടിച്ചിട്ടു. പ്രതിഷേധിച്ചത്തെിയ നാട്ടുകാര്‍ ഏറെനേരം റോഡ് ഉപരോധിച്ചു. മൈലപ്പുറം ജങ്ഷനില്‍ വെള്ളിയാഴ്ച രാവിലെ എട്ടരക്കായിരുന്നു അപകടം. മൈലപ്പുറം പുല്‍പ്പാടില്‍ ഹസ്സന്‍ കുട്ടിക്കാണ് പരിക്കേറ്റത്. മഅ്ദിന്‍ സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ക്രൂയിസര്‍ വാന്‍ ഹസ്സന്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. ജങ്ഷനില്‍ സമാന രീതിയില്‍ മുമ്പും അപകടം നടന്നിരുന്നു. റോഡ് ഉപരോധിച്ചതോടെ മേഖലയില്‍ ഗതാഗതം സ്തംഭിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും സമരം തുടരുകയായിരുന്നു. പിന്നീട് മലപ്പുറം സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസ് എത്തിയതിന് ശേഷമാണ് നാട്ടുകാര്‍ വഴങ്ങിയത്. ജങ്ഷനില്‍ സ്ഥിരം ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നാട്ടുകാര്‍ക്ക് പൊലീസ് ഉറപ്പു നല്‍കി. റോഡ് ടാര്‍ ചെയ്ത് നവീകരിച്ചതോടെ വാഹനങ്ങള്‍ അമിതിവേഗത്തിലാണ് ഇതുവഴി പോകുന്നത്. റോഡിന്‍െറ വീതികുറവും അപകടമുണ്ടാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Next Story