Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2016 12:53 PM GMT Updated On
date_range 2016-10-26T18:23:29+05:30തിരൂര്‍ ബസ്സ്റ്റാന്‍ഡിലും മുത്തൂരിലും വിദ്യാര്‍ഥി സംഘട്ടനം
text_fieldsതിരൂര്‍: മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലും മുത്തൂര്‍ ഐ.ടി.സി ജങ്ഷനിലും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനവും കുപ്പിയേറും. ഏഴൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ആതിഥേയ സ്കൂളിലെ വിദ്യാര്‍ഥികളുമായുണ്ടായ പ്രശ്നങ്ങളാണ് സംഘട്ടനത്തിലും കുപ്പിയേറിലും കലാശിച്ചത്. സംഘട്ടനത്തിനിടെ കാല്‍നട യാത്രക്കാരിക്ക് പരിക്കേല്‍ക്കുകയും രണ്ട് വാഹനങ്ങള്‍ക്ക് കേട് പറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഏഴൂര്‍ ഹൈസ്കൂള്‍ പരിസരത്ത് ഇവിടത്തെ വിദ്യാര്‍ഥികളും തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികളും തമ്മില്‍ അടിപിടിയുണ്ടായി. ഇതാണ് ബസ്സ്റ്റാന്‍ഡ് വരേക്ക് വ്യാപിച്ചത്. സ്റ്റാന്‍ഡില്‍ ഇരുവിഭാഗവും സംഘടിച്ചത്തെി ഏറ്റുമുട്ടി. പൊലീസത്തെിയാണ് ഇവരെ പിരിച്ചുവിട്ടത്. പിന്നീട് ഹൈസ്കൂള്‍ പരിസരത്ത് പലതവണ ചെറിയ സംഘര്‍ഷങ്ങളുണ്ടായി. ഉച്ചക്ക് പറവണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും ഏഴൂരിലെ വിദ്യാര്‍ഥികളും തമ്മില്‍ പ്രശ്നമുണ്ടായി. ഇതാണ് കുപ്പിയേറില്‍ കലാശിച്ചത്. മുത്തൂര്‍ ഐ.ടിസി ജങ്ഷനില്‍ സംഘടിച്ച ഇരുവിഭാഗവും വലിയ വടികളുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പറവണ്ണയിലെ വിദ്യാര്‍ഥികള്‍ കുപ്പിയും കല്ലുമെടുത്ത് എറിഞ്ഞു. ഇതോടെ ഏഴൂരിലെ വിദ്യാര്‍ഥികളും തിരിച്ചെറിഞ്ഞു. ശാസ്ത്രോത്സവ സംഘാടന ചുമതലയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വരെ സംഘട്ടനത്തിലുണ്ടായിരുന്നു. പ്രധാന റോഡിലൂടെ വിദ്യാര്‍ഥികള്‍ നടന്നുപോവുകയും വാഹനങ്ങള്‍ കടന്നുപോവുകയും ചെയ്യുന്നതിനിടെയായിരുന്നു പരസ്പരമുള്ള ഏറ്. ഇതില്‍ കുടുങ്ങിയ വാഹനങ്ങള്‍ക്കാണ് കേടു പറ്റിയത്. കല്ളേറും തമ്മിലടിയും സമീപത്തെ പോക്കറ്റ് റോഡിലേക്കും വ്യാപിച്ചു. ഇതിലൂടെ നടന്നുവരികയായിരുന്ന അങ്കണവാടി അധ്യാപികക്കാണ് കല്ളേറില്‍ പരിക്കേറ്റത്. പൊലീസത്തെിയപ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. പത്തോളം വടികളാണ് നാട്ടുകാര്‍ വിദ്യാര്‍ഥികളില്‍നിന്ന് പിടിച്ചെടുത്തത്. ഇവിടെ വിദ്യാര്‍ഥികള്‍ സംഘടിക്കുന്നത് നാട്ടുകാര്‍ അറിയിച്ചിരുന്നെങ്കിലും യഥാസമയം പൊലീസ് എത്താതിരുന്നതാണ് സംഘട്ടനത്തിനും കുപ്പിയേറിനും ഇടയാക്കിയത്.
Next Story