Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2016 11:02 AM GMT Updated On
date_range 2016-10-19T16:32:28+05:30മലപ്പുറം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം
text_fieldsമലപ്പുറം: ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളക്ക് തുടക്കമായി. ഇരുമ്പുഴി ജി.എച്ച്.എസ്.എസ്, ഇരുമ്പുഴി ജി.എം.യു.പി.എസ്, മുണ്ടുപറമ്പ് എ.എം.യു.പി.എസ് എന്നീ സ്കൂളുകളിലായാണ് മത്സരം. പ്രവൃത്തി പരിചയം, ഐ.ടി മേളകള്‍ ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പ്രദര്‍ശനം യു.പി സ്കൂളിലും ഗണിതമേള മുണ്ടുപറമ്പ് സ്കൂളിലുമാണ്. തിങ്കളാഴ്ച ശാസ്ത്ര നാടകത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ചൊവ്വാഴ്ച പ്രവൃത്തി പരിചയ മത്സരങ്ങളും ഗണിതമേള മത്സരങ്ങളും പൂര്‍ത്തിയായി. സമാപന ദിവസമായ ബുധനാഴ്ച സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍, പ്രോജക്ട് പ്രദര്‍ശനങ്ങള്‍ ഇരുമ്പുഴി യു.പി സ്കൂളില്‍ നടക്കും. മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. സുനീറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ഉമര്‍ അറക്കല്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സലീന ടീച്ചര്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സുമയ്യ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജീന, വാര്‍ഡംഗങ്ങളായ സലീന, സി.കെ. ശിഹാബ്, എ.ഇ.ഒമാരായ പി. ജയപ്രകാശ്, പി. ഹുസൈന്‍, പടിഞ്ഞാറ്റുംമുറി ബി.എഡ് കോളജ് പ്രിന്‍സിപ്പല്‍ ഗോപാലന്‍ മങ്കട, എ.പി. കരുണാകരന്‍, കെ. മുഹമ്മദ് ഹാരിസ്, കെ.എം. ബഷീര്‍, യു. മൂസ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.എം. അനില്‍ സ്വാഗതവും സി.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
Next Story