Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2016 3:26 PM GMT Updated On
date_range 2016-10-16T20:56:48+05:30ഓട്ടോ കണ്‍സല്‍ട്ടന്‍റ്സ് വര്‍ക്കേഴ്സ് അസോ. സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsതിരൂര്‍: പഠനം കഴിഞ്ഞിറങ്ങുന്നവരുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സ് കേന്ദ്രം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആള്‍ കേരള ഓട്ടോ കണ്‍സല്‍ട്ടന്‍റ്സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളിലും വര്‍ഗീയത വളര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വര്‍ഗീയതക്കും ലഹരിക്കുമെതിരെ ട്രേഡ് യൂനിയനുകള്‍ വര്‍ഗകൂട്ടായ്മ വളര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കള്ളിനേക്കാള്‍ മറ്റ് ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരവും ട്രേഡ് യൂനിയനുകള്‍ ദൗത്യമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ തിരൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് വിതരണം ചെയ്തു. സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി. ശശികുമാര്‍, കൂട്ടായി ബഷീര്‍, എ. ശിവദാസന്‍, അഡ്വ. പി. ഹംസക്കുട്ടി, എം. ബാപ്പുട്ടി, എം. ധര്‍മരാജന്‍, എന്‍.ഇ. അഷ്റഫ്, കെ. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞാവ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന്‍ നായര്‍ സ്വാഗതവും എസ്. മധുസൂദനന്‍പിള്ള നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം ശക്തിപ്രകടനവും നടന്നു. ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് തുടങ്ങി നഗരംചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Next Story