Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
പുലാമന്തോള്‍: ഗ്രാമപഞ്ചായത്ത് വാര്‍ഡ്തല മൈഗ്രന്‍റ്സ് ക്യാമ്പിന് വളപുരത്ത് തുടക്കമായി. ചെമ്മലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം, പി.എസ്.എസ്.പി മൈഗ്രന്‍റ്സ് സുരക്ഷ , എം.ഇ.എസ് മെഡിക്കല്‍ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വളപുരത്ത് താമസക്കാരായ 80ല്‍ പരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മൈഗ്രന്‍റ്സ് സ്ക്രീനിങ് ക്യാമ്പ്, മെഡിക്കല്‍ പരിശോധന, ബോധവത്കരണ ക്ളാസ് എന്നിവ നടത്തിയത്. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്തെിയവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തു. പുലാമന്തോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, ജെ.എച്ച്.ഐ.മാരായ ഷാജി, അന്‍വര്‍, ജെ.പി.എസ് സിജി മോള്‍, ആശാ വര്‍ക്കര്‍ റംല, വാര്‍ഡ് അംഗം കെ.ടി. ഇസ്സുദ്ദീന്‍, എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ ക്യാമ്പില്‍ സംബന്ധിച്ചു. അടുത്ത ദിവസങ്ങളില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ ഇതര വാര്‍ഡുകളിലും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story