Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2016 11:49 AM GMT Updated On
date_range 3 Oct 2016 11:49 AM GMTവില്ല്വത്ത് ക്ഷേത്രത്തില്‍ നവരാത്രി സംഗീതാര്‍ച്ചന തുടങ്ങി
text_fieldsbookmark_border
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കെ.എം. ദാമോദരന്‍ നമ്പൂതിരിപ്പാട് പ്രത്യേക പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം നല്കി. വൈകീട്ട് ദീപാരാധനക്കുശേഷം പ്രശസ്ത സംഗീതജ്ഞന് വെച്ചൂര്‍ സി. ശങ്കര്‍ സംഗീതാര്‍ച്ചന നടത്തി. ഷിബു നിലമ്പൂര്‍ വയലിനും രാകേഷ് അലനല്ലൂര്‍ മൃദംഗവും ഒരുക്കി. തിങ്കളാഴ്ച വൈകീട്ട് കലാമണ്ഡലം വാസുദേവന്‍ നമ്പീശന് സംഗീതാര്‍ച്ചന നടത്തും. ക്ഷേത്രം ഭാരവാഹികളായ കേമ്പില്‍ രവി, മറ്റത്തില്‍ രാധാകൃഷ്ണന്, കെ.എസ്. ചന്ദ്രശേഖരന്, കളരിക്കല്‍ സതീശന്, കരിമ്പില്‍ രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story