Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2016 10:55 AM GMT Updated On
date_range 2016-10-01T16:25:49+05:30വൃക്കകള്‍ തകരാറില്‍; ഉണ്ണിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsവള്ളുവമ്പ്രം: വൃക്കകള്‍ തകരാറിലായ യുവാവ് കരുണയുള്ളവരുടെ സഹായം തേടുന്നു. വള്ളുവമ്പ്രം നടുക്കണ്ടി പരേതനായ വേലായുധന്‍െറ മകന്‍ ജയേഷ് എന്ന ഉണ്ണിയാണ് (27) സുമനസ്സുകളുടെ സഹായത്തിന് കാത്തിരിക്കുന്നത്. നാല് സഹോദരിമാരും അമ്മയുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമാണ് ജയേഷ്. രണ്ട് വര്‍ഷം മുമ്പാണ് അസുഖം പിടിപെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയമാക്കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വൃക്ക നല്‍കാന്‍ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഇത്ര വലിയ തുക കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്. എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം എന്നിവര്‍ മുഖ്യരക്ഷാധികാരികളായി നാട്ടുകാര്‍ ജയേഷ് ചികിത്സാ സഹായസിമിതി രൂപവത്കരിച്ചിട്ടുണ്ട്. ചികിത്സാ സിമിതി ചെയര്‍മാന്‍ കുടക്കന്‍ നിസാര്‍, കണ്‍വീനര്‍ ഷെഫീഖ് അഹമ്മദ്, ട്രഷര്‍ അസൈന്‍ നാലകത്ത് എന്നിവരാണ് കാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഫണ്ട് സ്വരൂപിക്കാന്‍ മോങ്ങം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 11660100224490. ഐ.എഫ്.എസ്.സി നമ്പര്‍: FDRL0001166. ഫോണ്‍: 9961390541.
Next Story