Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫൈസല്‍ കുടുംബ സഹായ...

ഫൈസല്‍ കുടുംബ സഹായ സമിതി രൂപവത്കരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്‍െറ ഭാര്യയും മൂന്ന് പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൈസല്‍ കുടുംബ സഹായ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. കുടുംബത്തിന് സ്ഥലവും വീടും ലഭ്യമാക്കുന്നതും ഭാവിയില്‍ അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാവിധ സംരക്ഷണവും സമിതി ഏറ്റെടുത്തിട്ടുണ്ട്. മഹല്ല് പ്രസിഡന്‍റ് പി.സി. മുഹമ്മദ് ചെയര്‍മാനും പൊറ്റാണിക്കല്‍ അബ്ദുല്‍ സലാം കണ്‍വീനറുമായാണ് സമിതി രൂപവത്കരിച്ചത്. കൊടിഞ്ഞിയുടെ വിവിധ ഭാഗങ്ങളിലെ എല്ലാ മുസ്ലിം സംഘടന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സമിതി. ചെമ്മാട് ഫെഡറല്‍ ബാങ്കില്‍ ജോയന്‍റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 15720100127576, ഐ.എഫ്.എസ് കോഡ്: FDRL0001572. ഫോണ്‍: 9895054532 (ചെയര്‍.), 9895600041 (കണ്‍.), ഇ-മെയില്‍: faisalpullanihelp@gmail.com.
Show Full Article
TAGS:LOCAL NEWS 
Next Story