Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2016 11:56 AM GMT Updated On
date_range 29 Nov 2016 11:56 AM GMTകല്പകഞ്ചേരിയില് ബാങ്കിന് മുന്നില്‍ സംഘര്‍ഷം
text_fieldsbookmark_border
കല്പകഞ്ചേരി: കനറ ബാങ്ക് കല്പകഞ്ചേരി ശാഖയില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ദിവസങ്ങളായി ടോക്കണ്‍ ലഭിച്ചിട്ടും ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതാണ് ഇടപാടുകാരെ രോഷാകുലരാക്കിയത്. ദിവസങ്ങളായി നീണ്ട ക്യൂവില്‍നിന്ന് ലഭിച്ച ടോക്കണുമായി ബാങ്കില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. കല്പകഞ്ചേരി പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ടോക്കള്‍ നല്‍കിയവര്‍ക്കെല്ലാം എത്രയും വേഗം പണം നല്‍കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജനം ശാന്തരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story