Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2016 11:56 AM GMT Updated On
date_range 29 Nov 2016 11:56 AM GMTകടുങ്ങാത്തുകുണ്ടില്‍ ‘ഒന്നിനും’ സൗകര്യമില്ല
text_fieldsbookmark_border
കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗണില്‍ ശൗചാലയമില്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാവുന്നു. വളവന്നൂര്‍-കല്പകഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ കൂടിച്ചേരുന്ന കടുങ്ങാത്തുകുണ്ടില്‍ പൊതുജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഓഫിസുകളിലേക്ക് ദിനംപ്രതി നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. കല്പകഞ്ചേരി പൊലീസ് സ്റ്റേഷന്, ജില്ല ആയുര്‍വേദ ആശുപത്രി, കല്പകഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസ്, വളവന്നൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കല്പകഞ്ചേരി മൃഗാശുപത്രി, അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍ ബാഫഖി യതീംഖാന, ബി.എഡ് കോളജ്, ഐ.ടി.സി, ടി.ടി.സി, വനിത ആര്‍ട്സ് കോളജ്, ഏഴോളം ബാങ്കുകള്‍, കല്പകഞ്ചേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വളവന്നൂര്‍ ബാഫഖി യതീംഖാന, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയെക്കൂടാതെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ടൗണില്‍ ശൗചാലമില്ലാത്ത് സംബന്ധിച്ച് പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story