Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘ഫൈസല്‍ വധം:...

‘ഫൈസല്‍ വധം: കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം’

text_fields
bookmark_border
മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളികളെയും ഗൂഢാലോചകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. എം.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കുനിയില്‍, എ. ഫാറൂഖ്, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയില്‍, സാബിര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. സുഭദ്ര വണ്ടൂര്‍ സ്വാഗതവും റംല മമ്പാട് നന്ദിയും പറഞ്ഞു. മലപ്പുറം: കൊടിഞ്ഞിയില്‍ ഫൈസല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ ക്രിമിനലുകളെ പിടികൂടുന്നതോടൊപ്പം നാട്ടിലെ സാമുദായിക അന്തരീക്ഷം തകര്‍ക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യമിട്ട് കൊലപാതകം ആസൂത്രണം ചെയ്ത രാജ്യദ്രോഹികളെയും പൊലീസ് പിടികൂടണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊലപാതകികള്‍ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച അന്വേഷണത്തിന് പൊലീസ് തയാറാകണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മലപ്പുറം: സ്വന്തം തീരുമാനപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ച് നിര്‍ഭയമായി ജീവിക്കാന്‍ അവസരമൊരുക്കണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ സൗഹാര്‍ദവും പരസ്പര മൈത്രിയും തകര്‍ക്കുന്ന വിധത്തില്‍ ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണം. യോഗത്തില്‍ സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം. അബൂബക്കര്‍ മാസ്റ്റര്‍, അലവി പുതുപ്പറമ്പ്, സീതിക്കോയ തങ്ങള്‍, എന്‍.എം. സ്വാദിഖ് സഖാഫി, ഇ.കെ. മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി.പി.എം. ബഷീര്‍, കെ.പി. ജമാല്‍ കരുളായി, അബ്ദുറഹീം കരുവള്ളി, എ.പി. ബഷീര്‍ ചെല്ലക്കൊടി എന്നിവര്‍ സംബന്ധിച്ചു. മലപ്പുറം: ഫൈസലിന്‍െറ കൊലപാതികകളെ ഉടന്‍ പിടികൂടണമെന്ന് സോളിഡാരിറ്റി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കുള്ള താക്കീതായി അന്വേഷണം ഊര്‍ജിതപ്പെടുത്തണം. ഇല്ളെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സമാന സംഭവത്തില്‍ തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട് നാലുമാസങ്ങള്‍ക്കു ശേഷമാണ് ഈ കൊലപാതകമെന്നത് ശ്രദ്ധേയമണ്. നിയമ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന പഴുതുകള്‍ ക്രിമിനലുകള്‍ക്ക് പ്രചോദനമാകുന്നുണ്ടോ എന്ന് അന്വേഷിക്കണം. ജില്ല പ്രസിഡന്‍റ് പി. മിയാന്‍ദാദ് അധ്യക്ഷത വഹിച്ചു. വി. അനസ് അലി, വി.കെ. സിറാജുദ്ദീന്‍, ഫാസില്‍ കളിയാട്ടമുക്ക്, ജമാല്‍ കൊടിഞ്ഞി, ഡോ. സി. യാസീന്‍ ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു. തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്‍െറ കുടുംബത്തെ എസ്.ഡി.പി.ഐ ജില്ല നേതാക്കള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നിയമ പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. ആക്ടിങ് പ്രസിഡന്‍റ് അഡ്വ. സാദിഖ് നടുത്തൊടി, എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി പി. ദാവൂദ്, ഭാരവാഹികളായ ടി.എം. ഷൗക്കത്ത്, ബഷീര്‍ പൂവില്‍, കെ. അഷ്റഫ്, വിമന്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് കെ. ആരിഫ, ഭാരവാഹികളായ പി.പി. സുനിയ്യ, ലൈല ശംസുദ്ദീന്‍, പി. സലീന ദാവൂദ്, വി. റംല, എ.സി. സൈഫുന്നീസ ഫൈസല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story