Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2016 12:11 PM GMT Updated On
date_range 2016-11-20T17:41:42+05:30കിണര്‍ റീചാര്‍ജിങ്ങിന് കുടുംബശ്രീയുടെ പിന്തുണ
text_fieldsമലപ്പുറം: ജില്ല ഭരണകൂടം ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘അടുത്ത മഴ എന്‍െറ കിണറിലേക്ക്’ കിണര്‍ റീചാര്‍ജിങ് കാമ്പയിന് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സന്‍മാരുടെ യോഗം പിന്തുണ വാഗ്ദാനം ചെയ്തു. വരള്‍ച്ചയുടെ കാഠിന്യം കുറക്കുന്നതിന് ഓരോ തുള്ളി മഴയും കരുതലോടെ ശേഖരിക്കുമെന്ന് യോഗത്തിനത്തെിയവര്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി. സി.ഡി.എസ് പ്രസിഡന്‍റുമാര്‍ ജനപ്രതിനിധികളുമായി സഹകരിച്ച് പഞ്ചായത്ത് തലത്തില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ യോഗം വിളിക്കും. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ ആവശ്യമായ മഴക്കുഴി നിര്‍മിക്കാന്‍ പ്രത്യേക പരിശീലനം നല്‍കും. ഒരുമീറ്റര്‍ നീളവും ഒരുമീറ്റര്‍ വീതിയുമുള്ള കുഴികളാണ് എടുക്കേണ്ടത്. ആഴം ഒരു മീറ്ററോ, അര മീറ്ററോ ആവാം. വീട്ടമുറ്റത്ത് കുഴിയെടുക്കുമ്പോള്‍ അപകടമില്ളെന്ന് ഉറപ്പു വരുത്തണം. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ മുഹമ്മദ് ഇസ്മയില്‍, എ.ഡി.സി ജനറല്‍ പ്രീതി മേനോന്‍, കുടുംബശ്രീ അസി. കോഓഡിനേറ്റര്‍മാരായ നിസാമുദ്ദീന്‍, വി. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story