Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2016 11:05 AM GMT Updated On
date_range 2016-05-31T16:35:22+05:30‘സമന്വയം’ അധ്യാപക സംഗമം സമാപിച്ചു; ഇന്ന് ‘ഒരുക്കം’
text_fieldsമലപ്പുറം: ബുധനാഴ്ച ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി എസ്.എസ്.എ സംഘടിപ്പിച്ച ‘സമന്വയം’ ഏകദിന അധ്യാപക സംഗമം സമാപിച്ചു. മലപ്പുറം ബ്ളോക്ക് റിസോഴ്സ് സെന്‍ററിന് കീഴില്‍ ആറ് കേന്ദ്രങ്ങളില്‍ സംഗമം നടന്നു. കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. രമാദേവി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ് വി.പി. സുമയ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. പൊന്മള പഞ്ചായത്തില്‍ പ്രസിഡന്‍റ് കെ. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ വെള്ളുക്കുന്നന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ നഗരസഭയില്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭയില്‍ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സൈദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഇ.കെ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം മേഖല സംഗമം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ ഫസീന കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ടി. മുജീബ് റഹ്മാന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. ഹുസൈന്‍, അക്കാദമിക് കോഓഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ജില്ലാ പ്രോഗ്രാം ഓഫിസര്‍ വി.എം. ഹുസൈന്‍, ടി. മുഹമ്മദ് തുടങ്ങിയവര്‍ പരിശീലനങ്ങളില്‍ സംസാരിച്ചു. അവധിക്കാല പരിശീലനത്തിന് നേതൃത്വം നല്‍കിയ റിസോഴ്സ്പേഴ്സന്‍മാര്‍ക്ക് സംഗമത്തില്‍ പ്രത്യേക ഉപഹാരം നല്‍കി. ചൊവ്വാഴ്ച സ്കൂള്‍ തലങ്ങളില്‍ ‘ഒരുക്കം’ ഏകദിന അധ്യാപക-രക്ഷകര്‍തൃ സമിതി സംഗമങ്ങള്‍ നടക്കും.
Next Story