Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2016 12:22 PM GMT Updated On
date_range 2016-05-30T17:52:11+05:30അക്രമ പ്രദേശങ്ങളില്‍ സമാധാന സന്ദേശവുമായി സര്‍വകക്ഷി സംഘം
text_fieldsതിരൂര്‍: രാഷ്ട്രീയ സംഘര്‍ഷം നഷ്ടം വിതച്ച പറവണ്ണയുടെ തീരത്ത് ആശ്വാസവാക്കുകളുമായി സമാധാന സമിതി പ്രവര്‍ത്തകരത്തെി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അധികൃതരും അടങ്ങുന്ന സര്‍വകക്ഷി സംഘത്തിന് മുന്നില്‍ ഇരകള്‍ ദുരിതങ്ങളുടെ കെട്ടഴിച്ചു. അവരെ ആശ്വാസിപ്പിച്ചും സമാധാനം പുന$സ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് സംഘം മടങ്ങിയത്. കഴിഞ്ഞദിവസം സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് സര്‍വകക്ഷി സംഘത്തിന്‍െറ സന്ദര്‍ശനം. പറവണ്ണ കടപ്പുറത്തെ ഫിഷ്ലാന്‍ഡിങ് കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍ രോഷ്നി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ.വി. സന്തോഷ് സമാധാന കമ്മിറ്റി യോഗ നടപടികള്‍ വിശദീകരിച്ചു. കടപ്പുറത്തെ അനധികൃത പ്രാവ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തിങ്കളാഴ്ചക്കകം നീക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍, ഡിവൈ.എസ്.പി, എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം വീടുകളിലത്തെിയത്.
Next Story