Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2016 10:34 AM GMT Updated On
date_range 2016-05-29T16:04:25+05:30എടവണ്ണയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്
text_fieldsഎടവണ്ണ: കുണ്ടുതോട് ചളിരിങ്ങല്‍ വളവിന് സമീപം കുറുന്തോട്ടും ചള്ളയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30ഓളം പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് പോകുന്ന കിസാന്‍ ബസും നിലമ്പൂരില്‍നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുന്ന റമീസ് ബസും കൂട്ടിയിടിച്ചത്. റമീസ് ബസിന്‍െറ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് ബസ് ഓടിച്ചിരുന്നതെന്നും യാത്രക്കാരായ സ്ത്രീകള്‍ ഡി.വൈ.എസ്.പിക്ക് മൊഴി നല്‍കി. നിയന്ത്രണംവിട്ട റമീസ് ബസ് വൈദ്യുതി കാല്‍ തകര്‍ത്ത് നടുറോഡിലും കിസാന്‍ ബസ് തൊട്ടടുത്ത റബര്‍ തോട്ടത്തിലേക്കുമാണ് മറിഞ്ഞത്. ബസ് റബര്‍മരത്തില്‍ തട്ടിനിന്നതിനാല്‍ 50 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയാതെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ചുങ്കത്തറ സ്വദേശി മഹേഷിനെ (28) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും റസിയ കരുളായി (30), വിജയന്‍ (12), ദില്‍ഷ (13) മറിയ (മലപ്പുറം) 55, മറിയ ചുങ്കത്തറ, രൂപ ചെരണി (19), വിലാസിനി മഞ്ചേരി (55), മംഗള ചെന്നൈ (28), പവിത്ര ചെന്നെ (9) വേണുഗോപാല്‍ നിലമ്പൂര്‍ (63), ഗീത ചെരണി (27), ജനി ടിഷ കാരകുന്ന് (12), ഹസീന മാമാങ്കര (31) ഷാജി പരപ്പനങ്ങാടി (42), ആരിഫ മമ്പാട് (45), ചിന്നമ്മാള്‍ കോഴിക്കോട് (47), അസൈനാര്‍ പൂക്കോട്ടുംപാടം (55), മുഹമ്മദ്് കാരകുന്ന്, ഷാമില മഞ്ചേരി (18), രശ്മി മനോജ് പത്തപ്പിരിയം, രഞ്ജിത്ത് വണ്ടൂര്‍ (38), സതീഷ്കുമാര്‍ (40), മാമ്പറവന്‍ ദില്‍ഷ മാമാങ്കര (13), പനോലന്‍ സൈഫുന്നിസ മമ്പാട് (35) തുടങ്ങിയവരെ എടവണ്ണ, മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും എടവണ്ണ പൊലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിലമ്പൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തി. അപകടത്തെ തുടര്‍ന്ന് സി.എന്‍.ജി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Next Story