Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 11:16 AM GMT Updated On
date_range 2016-05-28T16:46:38+05:30കോട്ടക്കലില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തുടക്കം
text_fieldsകോട്ടക്കല്‍: ജയദേവന്‍ മെമോറിയല്‍ അഖില കേരള പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് കോട്ടക്കല്‍ രാജാസ് മൈതാനിയില്‍ തുടക്കമായി. ആദ്യ മത്സരത്തില്‍ പ്രസിഡന്‍സി പെരിന്തല്‍മണ്ണ ഒമ്പത് വിക്കറ്റിന് സ്ട്രൈവേഴ്സ് മഞ്ചേരിയെ തോല്‍പ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന മത്സരത്തില്‍ ഇലവന്‍സ് കോട്ടക്കല്‍ തിരൂരങ്ങാടിയെ പരാജയപ്പെടുത്തി. അഞ്ച് ദിവസങ്ങളിലായി എട്ട് ടീമുകളാണ് മത്സരിക്കുന്നത്. 20 ഓവര്‍ വീതമാണ് മത്സരം. ഞായറാഴ്ച സെമി ഫൈനലും തിങ്കളാഴ്ച ഫൈനലും നടക്കും. വിജയികളാകുന്നവര്‍ക്ക് 10,001 രൂപയും ട്രോഫിയും നല്‍കും. റണ്ണേഴ്സപ്പിന് 5001 രൂപയാണ് സമ്മാനം. കോട്ടക്കല്‍ എസ്.ഐ മഞ്ജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് അധ്യക്ഷത വഹിച്ചു. ഷൗക്കത്ത്, രമേശ് ആര്‍കുന്ന്, കെ.വി. നിഷാദ്, സുധീഷ് പള്ളിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ജയദേവന്‍ സ്പോര്‍ട്സ് ഫൗണ്ടേഷനാണ് സംഘാടകര്‍. മികച്ച കളിക്കാരനും സംഘാടകനും അമ്പയറുമായി തിളങ്ങിയിരുന്ന ജയദേവന്‍െറ ഓര്‍മയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം.
Next Story