Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2016 11:34 AM GMT Updated On
date_range 2016-05-27T17:04:43+05:30പ്രവേശനോത്സവത്തിന് അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങള്‍
text_fieldsഅരീക്കോട്: പ്രവേശനോത്സവത്തിനായി വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങുന്നു. അരീക്കോട് വിദ്യാഭ്യാസ ഉപജില്ലയില്‍ പഞ്ചായത്തുതലത്തിലുള്ള പ്രവേശനോത്സവം ഇത്തവണ പുളിക്കല്‍ ജി.എം.യു.പി സ്കൂളിലാണ് നടക്കുക. ക്ളാസ്മുറികള്‍ വൃത്തിയാക്കിയും ചുമരുകളില്‍ നിറം ചാലിച്ചും കുട്ടികള്‍ക്കിരിക്കാനും പഠിക്കാനുമുള്ള സാധനസാമഗ്രികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയും സര്‍വോപരി സുരക്ഷിതത്വം ഉറപ്പാക്കുന്ന പ്രവൃത്തികളാണ് തകൃതിയായി നടക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും ഇതില്‍ ഭാഗഭാക്കാകുന്നുണ്ട്. പ്രധാനാധ്യാപകന്‍ കെ.എന്‍. രാമകൃഷ്ണനും പി.ടി.എ പ്രസിഡന്‍റ് മാടത്തിങ്ങല്‍ സുല്‍ഫിക്കറും മേല്‍നോട്ടം വഹിക്കുന്ന ശുചീകരണ പ്രവൃത്തികളില്‍ അധ്യാപകരായ യു. മെഹബൂബ്, ടി. ശശികുമാര്‍, കെ. സുരേഷ്കുമാര്‍ എന്നിവര്‍ സജീവമാണ്. പഠനോപകരണങ്ങളായ പുസ്തകം, പെന്‍സില്‍, ക്രയോണ്‍സ്, റബര്‍ എന്നിവയും ബലൂണുകളും ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭിക്കും. ഒന്നാം തരത്തില്‍ ഇതിനകം ഇവിടെ 67 കുട്ടികള്‍ ചേര്‍ന്നു. വിദ്യാലയത്തിലെ ഒ.വി. വിജയന്‍ സ്മാരക ഗ്രന്ഥശാലയില്‍ പുസ്തകങ്ങളുടെ ശേഖരം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് അധ്യാപകര്‍.
Next Story