Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഹ്ളാദ പ്രകടനത്തിനിടെ...

ആഹ്ളാദ പ്രകടനത്തിനിടെ മരണം : മൂന്നുപേര്‍ കൂടി അറസ്റ്റില്‍

text_fields
bookmark_border
കല്‍പകഞ്ചേരി: വളവന്നൂരില്‍ ആഹ്ളാദ പ്രകടനത്തിനിടെ വീടിന് മുമ്പില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ചെറവന്നൂര്‍ അലയാറ്റില്‍ മുഹമ്മദ് എന്ന ബാവ (53), പാറമ്മലങ്ങാടി ആശാരിതൊടുവില്‍ തസ്ലീം (24), കന്മനം അരയാലന്‍ ഷൗക്കത്ത് (28) എന്നിവരെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷും സംഘവും പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എല്ലാവരും ലീഗ് പ്രവര്‍ത്തകരാണ്. വരമ്പനാല ചെറവന്നൂര്‍ അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞിപ്പയാണ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മന$പൂര്‍വമല്ലാത്ത നരഹത്യ, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story