Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2016 10:33 AM GMT Updated On
date_range 2016-05-22T16:03:00+05:30സി.ബി.എസ്.ഇ പ്ളസ് ടു: ജില്ലയില്‍ 98.8 ശതമാനം വിജയം
text_fieldsമലപ്പുറം: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ജില്ലക്ക് അഭിമാനാര്‍ഹ വിജയം. 98.8 ശതമാനം വിജയം നേടിയ ജില്ല ദേശീയ, സംസ്ഥാന ശതമാനത്തേക്കാള്‍ മുന്നിലാണ്. ദേശീയ വിജയശതമാനം 83.4ഉം സംസ്ഥാന വിജയശതമാനം 97.2ഉം ആണ്. 23 സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ളാസുമുള്ളത് തിരൂര്‍ എം.ഇ.എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. 43 ഡിസ്റ്റിങ്ഷനും 37 ഫസ്റ്റ് ക്ളാസുമാണ് ഈ സ്കൂള്‍ നേടിയത്. ഡിസ്റ്റിങ്ഷനില്‍ കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് കാമ്പസ് സ്കൂള്‍ (28) രണ്ടും കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ (25) മൂന്നും സ്ഥാനത്തത്തെി. നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍, നേടിയ ഡിസ്റ്റിങ്ഷന്‍െറ എണ്ണം, ഫസ്റ്റ് ക്ളാസിന്‍െറ എണ്ണം എന്നീ ക്രമത്തില്‍: എം.ഇ.എസ് സീനിയര്‍ സെക്കന്‍ഡറി തിരൂര്‍ (43, 37), എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് കാമ്പസ് സ്കൂള്‍ കുറ്റിപ്പുറം (28, 3), എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കരിപ്പൂര്‍ (25, 3), നവഭാരത് സീനിയര്‍ സ്കൂള്‍ വലക്കണ്ടി (3, 7), എം.ഇ.എസ് സീനിയര്‍ സ്കൂള്‍ പുത്തനത്താണി (4, 6), എയ്സ് പബ്ളിക് സ്കൂള്‍ മഞ്ചേരി (1, 1), എം.ഇ.എസ് സീനിയര്‍ സെക്കന്‍ഡറി താനൂര്‍ (0, 2), ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പെരിന്തല്‍മണ്ണ (15, 31), എം.ഐ.സി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ചെറുകര (10, 3), അല്‍ അമീന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മങ്കട (2, 1), കെ.എം.എം സ്കൂള്‍ പെരുമ്പടപ്പ് പുത്തന്‍പള്ളി (4, 20), ഫ്ളോറിയറ്റ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ വലിയപറമ്പ് (5, 9), പീവീസ് പബ്ളിക് നിലമ്പൂര്‍ (17, 29 ), പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍ (20, 12,), നസ്റത്ത് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മഞ്ചേരി (3, 1), മര്‍കസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊണ്ടോട്ടി (11, 6), ശ്രീ വള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ (17, 23), സെന്‍റ് ജോസഫ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പുത്തനങ്ങാടി (7,13), നോബിള്‍ പബ്ളിക് സ്കൂള്‍ മഞ്ചേരി (8, 23), ദാറുല്‍ ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പൂപ്പലം (1, 8), ഭാരതീയ വിദ്യാഭവന്‍ തിരുനാവായ (5, 5), സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കോട്ടക്കല്‍ (10, 8), ഹില്‍ടോപ് പബ്ളിക് സ്കൂള്‍ മറവഞ്ചേരി (1, 10). ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണയേകിയ അധ്യാപകരെയും സ്കൂളുകളെയും മലപ്പുറം സെന്‍ട്രല്‍ സഹോദയ, മലപ്പുറം സഹോദയ സ്കൂള്‍ കോംപ്ളക്സ്, സി.ബി.എസ്.ഇ മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികളായ എ. മൊയ്തീന്‍ കുട്ടി, ഡോ. കെ. എം. മുഹമ്മദ്, മജീദ് ഐഡിയല്‍, പത്മകുമാര്‍, പി. നൗഫല്‍, ജനാര്‍ദനന്‍, തങ്കം ഉണ്ണികൃഷ്ണ, എം. ജൗഹര്‍, ജോജിപോള്‍ എന്നിവര്‍ അഭിനന്ദിച്ചു. വിജയികളെ അനുമോദിക്കുന്ന ‘ടോപ്പേഴ്സ് മീറ്റ്’ ജൂണ്‍ നാലിന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
Next Story