Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കോട്ടയിലും ...

പച്ചക്കോട്ടയിലും പ്രകമ്പനം

text_fields
bookmark_border
മലപ്പുറം: ഭരണവും ജില്ലയില്‍ അധികമായി രണ്ട് സീറ്റും കിട്ടിയ ആഹ്ളാദത്തില്‍ എല്‍.ഡി.എഫ്, താനൂരും നിലമ്പൂരും കൈവിട്ടുപോയതിന്‍െറ നിരാശയിലും 14ല്‍ 12 സിറ്റിങ് സീറ്റുകളും നിലനിര്‍ത്താനായ സന്തോഷത്തില്‍ യു.ഡി.എഫ്, തിരുവനന്തപുരത്തെ നേമത്ത് ജയിച്ച് അക്കൗണ്ട് തുറന്നതിന്‍െറ ആരവവുമായി എന്‍.ഡി.എയും. മൂന്ന് മുന്നണികളും ആഘോഷത്തില്‍ ആറാടിയപ്പോള്‍ വ്യാഴാഴ്ച പകല്‍ ജില്ല ശബ്ദഘോഷത്തിലമര്‍ന്നു. രണ്ടില്‍ ഒരുസീറ്റ് നഷ്ടപ്പെട്ടതിന്‍െറ ദു$ഖമുണ്ട് കോണ്‍ഗ്രസിന്. മുസ്ലിം ലീഗിനാവട്ടെ താനൂര്‍ പോയതിന്‍െറയും മിക്ക മണ്ഡലങ്ങളിലെയും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതിന്‍െറയും ഞെട്ടലും. മഞ്ചേരി മഞ്ചേരിയില്‍ ഒരു പ്രാവശ്യം മാത്രമാണ് യു.ഡി.എഫിലെ അഡ്വ. എം. ഉമ്മറിനെതിരെ എല്‍.ഡി.എഫിലെ അഡ്വ. കെ. മോഹന്‍ദാസിന് ലീഡ് പിടിക്കാനായത്. ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ 1204 വോട്ടിന് ഉമ്മര്‍ മുന്നിട്ടുനിന്നു. 10 മണിക്ക് ലീഡ് 5000 പിന്നിട്ടു. വീണ്ടും ഒരു മണിക്കൂര്‍ കൂടി. 15,066 വോട്ടിന് മുന്നിലത്തെിയ ഉമ്മര്‍ ജയം ഉറപ്പിച്ചു. 19616 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ഉമ്മര്‍ മൂന്നാമതും എം.എല്‍.എ. ജില്ലയിലെ ആദ്യ ജയപ്രഖ്യാപനമായി ഇത്. വണ്ടൂര്‍ വണ്ടൂരില്‍ യു.ഡി.എഫിലെ എ.പി. അനില്‍കുമാറിനെതിരെ ഒരുതവണ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. നിഷാന്തിന് ഏതാനും വോട്ടിന്‍െറ ലീഡ് നേടാനായത്. എന്നാല്‍, അധികം താമസിയാതെ മന്ത്രി കൂടിയായ അനില്‍കുമാര്‍ തിരിച്ചത്തെി. വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂറായപ്പോള്‍ അനിലിന്‍െറ ലീഡ് 4,295 ആയി. 10 മണിക്ക് ഇത് 7000 കടന്നിരുന്നു. വീണ്ടും ഒരു മണിക്കൂര്‍ പിന്നിടവെ 15,413 വോട്ടിന്‍െറ വ്യക്തമായ മുന്നേറ്റം. 23,864 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് അനില്‍കുമാര്‍ നാലാം തവണയും നിയമസഭയിലേക്ക്. വേങ്ങര വേങ്ങരയില്‍ യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നേരിയ വെല്ലുവിളി പോലുമുയര്‍ത്താന്‍ എല്‍.ഡി.എഫിലെ അഡ്വ. പി.പി. ബഷീറിനായില്ല. ആദ്യ മണിക്കൂറില്‍ത്തന്നെ 3000ത്തിനടുത്തത്തെി കുഞ്ഞാപ്പയുടെ ലീഡ്. 10 മണിയാവുമ്പോള്‍ മുന്നേറ്റം 11969. 11.30ന് 32,627 വോട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുന്‍തൂക്കം. കാല്‍മണിക്കൂറിനകം വിജയമത്തെി. 38,057 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി ഏഴാമതും നിയമസഭയില്‍. കൊണ്ടോട്ടി കൊണ്ടോട്ടിയില്‍ തുടക്കം മുതല്‍ കുറേ നേരം എല്‍.ഡി.എഫിലെ കെ.പി. ബീരാന്‍കുട്ടി മുന്നിട്ടുനിന്നത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇടക്ക് ബി.ജെ.പി രണ്ടാം സ്ഥാനത്ത് കയറിയതോടെ ഇരുഭാഗത്തും ആശങ്ക. യു.ഡി.എഫിന്‍െറ ടി.വി. ഇബ്രാഹിം 1697 വോട്ടുമായി മൂന്നാം സ്ഥാനത്തായപ്പോള്‍ ബീരാന്‍കുട്ടി 2676, ബി.ജെ.പിയുടെ കെ. രാമചന്ദ്രന്‍ 1773 എന്നിങ്ങനെയായിരുന്നു വോട്ട് നില. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറാവുമ്പോള്‍ ബീരാന്‍കുട്ടിയുടെ ലീഡ് 1945 വോട്ട്. അര മണിക്കൂറിനകം പക്ഷേ, മുന്‍തൂക്കം കുറഞ്ഞുവന്നു. 9.30ന് 418 വോട്ടിന് മാത്രം മുന്നിട്ടുനിന്ന എല്‍.ഡി.എഫ് പിന്നീടൊരിക്കലും കയറിവന്നില്ല. പത്തു മണിയോടെ ഇബ്രാഹിമിന്‍െറ ലീഡ് 3000 കടന്നു. താമസിയാതെ 10,654ന്‍െറ ഭൂരിപക്ഷവുമായി ഇബ്രാഹിം നിയമസഭയിലേക്ക്. മലപ്പുറം മലപ്പുറത്ത് യു.ഡി.എഫിലെ പി. ഉബൈദുല്ലക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. സുമതി ഒരിക്കല്‍പോലും ഭീഷണിയായില്ല. ആദ്യ മണിക്കൂറില്‍ത്തന്നെ ലീഡ് 4000 പിന്നിട്ടു. 10 മണിയാവുമ്പോള്‍ 9577 വോട്ടിന് മുന്നിലായിരുന്നു ഉബൈദുല്ല. അടുത്ത മണിക്കൂര്‍ പിന്നിടുമ്പോള്‍ 23,182ന്‍െറ കനത്ത മുന്‍തൂക്കം. 35,672 വോട്ടിന് ഉബൈദുല്ലക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഏറനാട് ഏറനാട്ടിലെ ആദ്യ അരമണിക്കൂര്‍ യു.ഡി.എഫിന് ചങ്കിടിപ്പേകി. എല്‍.ഡി.എഫിലെ കെ.ടി. അബ്ദുറഹിമാന്‍ തുടക്കത്തില്‍ 212 വോട്ടിന് മുന്നിലത്തെിയിരുന്നു. എന്നാല്‍, ഒമ്പത് മണിയോടെ ലീഡ് 3000 കടന്ന പി.കെ. ബഷീറിന് പിന്നെയും അങ്കലാപ്പ്. 10 മണിക്ക് യു.ഡി.എഫിന് വെറും 1072 വോട്ടിന്‍െറ മേല്‍ക്കൈ. 11 മണിയോടെ മുന്‍തൂക്കം 4000 വോട്ടിലത്തെിക്കാന്‍ ബഷീറിന് കഴിഞ്ഞതോടെ ലീഗ് ക്യാമ്പില്‍ ശ്വാസം വീണു. അടുത്ത മണിക്കൂറില്‍ 7000 കടന്ന ബഷീര്‍ വിജയമുറപ്പിച്ചു. 12,893ന്‍െറ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയതായ പ്രഖ്യാപനവും. നിലമ്പൂര്‍ നിലമ്പൂരില്‍ വരാന്‍പോവുന്ന അട്ടിമറിയുടെ വ്യക്തമായ സൂചന നല്‍കി തുടക്കം മുതല്‍ ഇടത് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ മുന്നിട്ടുനിന്നു. ആദ്യ മണിക്കൂറില്‍ ലീഡ് 2000 കടന്നു. 10 മണിയാവുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ 3645 വോട്ടിന്‍െറ മുന്‍തൂക്കം. അടുത്ത മണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ അന്‍വറിന്‍െറ മേധാവിത്വം 5412 വോട്ടിനായി. 12 മണിയോടെ ഭൂരിഭാഗം ബൂത്തുകളിലെയും വോട്ടെണ്ണിയിരുന്നു. മുന്‍തൂക്കം 11000ത്തിനടുത്തത്തെിച്ച അന്‍വര്‍ ജയം ഉറപ്പിച്ചു. 11,504 വോട്ടിന്‍െറ ഭൂരിപക്ഷവുമായി നിയമസഭയിലെ പുതുമുഖങ്ങളിലൊരാളാവാന്‍ അന്‍വര്‍. പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണയിലെ വോട്ടെണ്ണല്‍ ഇരുമുന്നണികളെയും മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ആദ്യ മണിക്കൂറില്‍ യു.ഡി.എഫിലെ മഞ്ഞളാംകുഴി അലിക്ക് 700 വോട്ടിന്‍െറ മാത്രം ലീഡ്. ഇത് 11 മണിയായപ്പോള്‍ 268ലേക്ക് വീണതോടെ എല്‍.ഡി.എഫിലെ വി. ശശികുമാര്‍ ഏത് നിമിഷവും മുന്നിലത്തെുമെന്ന അവസ്ഥ. അടുത്ത മണിക്കൂറില്‍ ശശികുമാറിന്‍െറ മുന്നേറ്റം. 1008 വോട്ടിന് മുന്നില്‍നിന്ന ശശി ഏതാനും മിനിറ്റുകള്‍ക്കകം പിറകോട്ടിറങ്ങി വന്നു. 11.30ന് 124 വോട്ടിന് മാത്രം എല്‍.ഡി.എഫ് മുന്നില്‍. താമസിയാതെ അലിയുടെ തിരിച്ചുവരവ്. 12 മണിയോടെ ലീഡ് 2500ലത്തെിച്ച മന്ത്രിക്ക് പക്ഷേ, ഇത് നിലനിര്‍ത്താനായില്ല. 579 വോട്ടിന് രക്ഷപ്പെടുകയായിരുന്നു അലി. മങ്കട ഏറ്റവും ശക്തമായ മത്സരം നടന്ന മറ്റൊരു മണ്ഡലമായിരുന്നു മങ്കട. ലീഡ് നേടാനായില്ളെങ്കിലും യു.ഡി.എഫിലെ ടി.എ. അഹമ്മദ് കബീറിനെതിരെ ഇഞ്ചോടിഞ്ച് പോരാടി എല്‍.ഡി.എഫിലെ ടി.കെ. റഷീദലി. ആദ്യ മണിക്കൂറില്‍ 716 വോട്ടിനായിരുന്നു മുന്‍തൂക്കമെങ്കില്‍ 10 മണിയോടെ 2500ലത്തെി. 11 മണിയാവുമ്പോള്‍ 3,791 വോട്ടിനായിരുന്നു കബീര്‍ മുന്നില്‍. അടുത്ത മണിക്കൂറില്‍ ലീഡ് കുറഞ്ഞുവന്നു. 152ല്‍ 150 ബൂത്തുകളിലെ വോട്ട് എണ്ണിയപ്പോള്‍ 1580 മാത്രമായി മുന്‍തൂക്കം. ഒരു വോട്ടുയന്ത്രത്തിന്‍െറ സാങ്കേതികത്തകരാര്‍ ഫലം വൈകിച്ചെങ്കിലും 1508 വോട്ടിന് അഹമ്മദ് കബീര്‍ രണ്ടാം തവണയും ജയമുറപ്പിച്ചിരുന്നു. വള്ളിക്കുന്ന് വള്ളിക്കുന്നിലെ ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഒ.കെ. തങ്ങള്‍ 351 വോട്ടിന്‍െറ നേരിയ ലീഡ് നേടി. എന്നാല്‍, തിരിച്ചുവന്ന യു.ഡി.എഫിലെ പി. അബ്ദുല്‍ ഹമീദ് 10 മണിയോടെ 2500 വോട്ടിന്‍െറ മുന്‍തൂക്കം കരസ്ഥമാക്കി. 12 മണിയാവുമ്പോള്‍ 7817 വോട്ടായി കുറഞ്ഞെങ്കിലും യു.ഡി.എഫ് സുനിശ്ചിത ജയത്തിലേക്ക് നീങ്ങി. 12,610ന്‍െറ ഭൂരിപക്ഷത്തില്‍ ഹമീദ് ഇതാദ്യമായി എം.എല്‍.എ സ്ഥാനത്തേക്ക്. തിരൂരങ്ങാടി തിരൂരങ്ങാടി കുറച്ചൊന്നുമല്ല ലീഗ് കേന്ദ്രങ്ങളില്‍ അങ്കലാപ്പുണ്ടാക്കിയത്. ആദ്യ മണിക്കൂറില്‍ 1310 വോട്ടിന് മുന്നിലത്തെിയ ഇടതു സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്ത് 10 മണിയോടെ 3500നടുത്തത്തെി. 11 മണിക്ക് നിയാസിന്‍െറ ലീഡ് 2569 വോട്ടായി കുറഞ്ഞത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. അബ്ദുറബ്ബിന് ആശ്വാസമായി. ഏതാനും ബൂത്തുകള്‍ കൂടി എണ്ണിയപ്പോള്‍ മുന്‍തൂക്കം വെറും 572 ആയി. 12 മണിയോടെ മന്ത്രിയുടെ ലീഡ് 200. എടരിക്കോട് ഉള്‍പ്പെടെ ലീഗ് ശക്തികേന്ദ്രങ്ങളിലെ വോട്ട് കൂടി എണ്ണിയതോടെ യു.ഡി.എഫിന് 6,043 വോട്ടിന്‍െറ നിറംമങ്ങിയ ജയം. താനൂര്‍ താനൂരില്‍ ലീഗ് തുടക്കം മുതല്‍ പുലര്‍ത്തിയ ആശങ്ക ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആദ്യ മണിക്കൂറില്‍ 400 വോട്ടിന് യു.ഡി.എഫിലെ അബ്ദുറഹിമാന്‍ രണ്ടത്താണി ലീഡ് ചെയ്തിരുന്നു. 10 മണിയോടെ മുന്‍തൂക്കം വെറും 77 വോട്ടിന്. ഇടക്ക് ലീഡ് 1000 കടന്നെങ്കിലും 11 മണിയായപ്പോള്‍ 271 ആയി വീണ്ടും താഴ്ന്നു. പിന്നെ കണ്ടത് ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹിമാന്‍െറ തേരോട്ടം. ഒടുവില്‍ 4918 വോട്ടിന്‍െറ അട്ടിമറി ജയം. തിരൂര്‍ തിരൂരില്‍ വോട്ടെണ്ണലിന്‍െറ തുടക്കം എല്‍.ഡി.എഫിന് നേരിയ പ്രതീക്ഷ നല്‍കി. ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ ഗഫൂര്‍ പി. ലില്ലീസിന് 120 വോട്ടിന്‍െറ ലീഡ്. എന്നാല്‍, അധികം കഴിയും മുമ്പെ യു.ഡി.എഫിലെ സി. മമ്മുട്ടി മുന്നേറി. 10 മണിക്ക് ലീഡ് 3000 കടന്നിരുന്നു. അടുത്ത മണിക്കൂറില്‍ 5000ലത്തെിയ മമ്മുട്ടി ഇടക്ക് പിറകോട്ട് പോയെങ്കിലും 7061 വോട്ടിന് തിളക്കം കുറഞ്ഞ വിജയക്കൊടി നാട്ടി. കോട്ടക്കല്‍ കോട്ടക്കല്‍ യു.ഡി.എഫിലെ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്കുള്ളതാണെന്ന സന്ദേശം വോട്ടെണ്ണലിന്‍െറ ഓരോ നിമിഷവും നല്‍കി. ആദ്യ മണിക്കൂറില്‍ 174 വോട്ടിന്‍െറ ലീഡ്. 10 മണിയാവുമ്പോള്‍ 4800 വോട്ടിനായിരുന്നു മുന്നില്‍. അടുത്ത മണിക്കൂറില്‍ ഇത് 6500 ആക്കി. 12 മണിയോടെ ലീഡ് അഞ്ചക്കം കടന്ന തങ്ങള്‍ എല്‍.ഡി.എഫിലെ എന്‍.എ. മുഹമ്മദ് കുട്ടിക്കെതിരെ ജയമുറപ്പിച്ചു. ഒടുവില്‍ 15,042 വോട്ടിന്‍െറ വ്യത്യാസത്തില്‍ കന്നിയങ്കം ജയിച്ച സന്തോഷം. തവനൂര്‍ തവനൂരില്‍ ആദ്യം എല്‍.ഡി.എഫിലെ കെ.ടി. ജലീല്‍ മുന്നിലായിരുന്നെങ്കിലും ഇടക്ക് പി. ഇഫ്തിഖാറുദ്ദീന്‍ മുന്നോട്ടുകയറിയത് യു.ഡി.എഫിന് പ്രതീക്ഷ നല്‍കി. ആദ്യ മണിക്കൂറില്‍ 426 വോട്ടിന്‍െറ ലീഡായിരുന്നു ജലീലിന്. ഇടക്ക് ഇഫ്തിഖാറുദ്ദീന്‍ 1000ത്തിലധികം വോട്ടിന് മുന്നിലത്തെിയിരുന്നു. എന്നാല്‍, തിരിച്ചുവന്ന ജലീല്‍ പിന്നെ കുതിക്കുന്നതാണ് കണ്ടത്. 10 മണിയോടെ ലീഡ് 4000 കടന്നു. 12 മണിയാവുമ്പോള്‍ ജലീലിന്‍െറ മുന്‍തൂക്കം 12000ത്തിലത്തെിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി 17,064 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഫിനിഷ് ചെയ്തത്. പൊന്നാനി പൊന്നാനിയില്‍ എല്‍.ഡി.എഫിലെ പി. ശ്രീരാമകൃഷ്ണന്‍ മുന്‍തൂക്കം നിലനിര്‍ത്തി. ആദ്യ മണിക്കൂറില്‍ ലീഡ് ആയിരം കടത്തിയ സി.പി.എം സ്ഥാനാര്‍ഥിക്ക് 10 മണിയോടെ പക്ഷേ, 2000ത്തില്‍ മാത്രമാണ് എത്താനായത്. 11 മണിയാവുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ 6,243 വോട്ടിന്‍െറ ലീഡ്. അടുത്ത മണിക്കൂറില്‍ 12000 കടന്ന് ശ്രീരാമകൃഷ്ണന്‍ കുതിച്ചപ്പോള്‍ യു.ഡി.എഫിലെ പി.ടി. അജയ്മോഹന്‍െറ തോല്‍വി കഴിഞ്ഞ തവണത്തേക്കാള്‍ കനത്തതായി, 15640 വോട്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story