Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2016 12:36 PM GMT Updated On
date_range 2016-05-17T18:06:08+05:30മലപ്പുറം മണ്ഡലത്തില്‍ 72.88 ശതമാനം
text_fieldsമലപ്പുറം: മലപ്പുറം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ഒടുവിലത്തെ കണക്കു പ്രകാരം 72.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 72.91 ശതമാനമായിരുന്നു. 2011ല്‍ സംസ്ഥാനത്ത് റെക്കോഡ് ഭൂരിപക്ഷത്തോടെയായിരുന്നു പി. ഉബൈദുല്ലയുടെ വിജയം. ഇത്തവണ സി.പി.എം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് മത്സരിച്ചത്. സ്ഥാനാര്‍ഥികളായ പി. ഉബൈദുല്ല ആനക്കയം ജി.യു.പി സ്കൂളിലും അഡ്വ.സുമതി മലപ്പുറം എം.എല്‍.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. ഏറനാട്ടില്‍ 80 ശതമാനം കവിഞ്ഞ് പോളിങ് അരീക്കോട്: ഏറനാട് നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 140 ബൂത്തുകളാണ് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സൗകര്യങ്ങളോടെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുമണി വരെ പ്രവര്‍ത്തനസജ്ജമായത്. ഓരോ വില്ളേജിലും ഓരോ മാതൃകാ ബൂത്തുകള്‍ പ്രവര്‍ത്തിച്ചത് വോട്ടര്‍മാരില്‍ കൗതുകമുണര്‍ത്തി. വോട്ടര്‍മാര്‍ക്ക് ഒരു വിധ അസൗകര്യങ്ങളും ഉണ്ടാകാത്ത വിധമായിരുന്നു ബൂത്ത് സജ്ജീകരണം. പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും പ്രത്യേക പരിഗണന നല്‍കി. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും ബൂത്തുകളില്‍ നീണ്ട വരി കാണാമായിരുന്നു. ഒരു അപസ്വരങ്ങളും ഉണ്ടാകാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹകരിച്ചത് പൊലീസിനെയും സന്തോഷിപ്പിക്കുന്നതായി. രണ്ടു മൂന്നു ബൂത്തുകളില്‍ വോട്ടിങ്ങ് യന്ത്രം പണിമുടക്കിയെങ്കിലും വോട്ടര്‍മാര്‍ ക്ഷമയോടെ കാത്തു നിന്നത് ഉപകാരമായി. കാവനൂരിലെ വെണ്ണക്കോട് എ.യു.പി സ്കൂളിലെ ഒരു ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങിയതു തന്നെ ഒരു മണിക്കൂര്‍ വൈകിയാണ്. വോട്ടെടുപ്പ് സമയം ആറു വരെയാക്കിയതിനാല്‍ പോളിങ് ശതമാനം കണക്കാക്കുന്നതിലും താമസമുണ്ട്. ഏറനാട്ടില്‍ 80 നും 82 നുമിടയിലാണ് പോളിങ് ശതമാനം.
Next Story