Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2016 12:03 PM GMT Updated On
date_range 2016-05-15T17:33:22+05:30താനൂരിലും കലാശം കൊട്ടിയില്ല; ശക്തി പ്രകടിപ്പിച്ച് റോഡ്ഷോകള്‍
text_fieldsതാനൂര്‍: കൊട്ടിക്കലാശമില്ളെങ്കിലും റോഡ്ഷോയില്‍ ശക്തിപ്രകടിപ്പിച്ച് താനൂരില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍െറയും റോഡ്ഷോകള്‍ തീരദേശ റോഡിലായിരുന്നു. രണ്ട് റോഡ്ഷോകളും താനൂര്‍ ഒട്ടുംപുറത്ത് നിന്നാരംഭിച്ച് ഉണ്ണ്യാലില്‍ അവസാനിച്ചു. ബൈക്കുകളും കാറുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളും പാര്‍ട്ടി പതാകയേന്തിയ പ്രവര്‍ത്തകരും റോഡ്ഷോയില്‍ അണിനിരന്നു. പ്രചാരണം അവസാനിക്കുമ്പോള്‍ ആര്‍ക്കും പിടികൊടുക്കാത്ത ചിത്രമാണ് താനൂര്‍ നല്‍കുന്നത്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ സംഘടനാസംവിധാനം താഴെതട്ട് മുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് മുമ്പൊന്നും ഉണ്ടായിട്ടില്ല. ഇരുസ്ഥാനാര്‍ഥികളും രാപ്പകല്‍ ഭേദമന്യേ ജനങ്ങള്‍ക്കിടയിലായിരുന്നു. കരയില്‍നിന്ന് കടലിലേക്ക് വരെ പ്രചാരണം നീണ്ടു. വോട്ടര്‍മാരെ കാണാനായി എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഗള്‍ഫ് സന്ദര്‍ശനവും നടത്തി. തല്‍ഫലമായി താനൂര്‍ മണ്ഡലത്തിലെ ഗതിനിര്‍ണയിക്കാന്‍ ഗള്‍ഫ് നാടുകളില്‍നിന്നും വോട്ടര്‍മാര്‍ താനൂരില്‍ എത്തിത്തുടങ്ങി. പ്രചാരണ വാഹനങ്ങളിലും പ്രചാരണ ബോര്‍ഡുകളിലും താനൂര്‍ മണ്ഡലം മികച്ചുനിന്നു. നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകളാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ച് താനൂരിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉയര്‍ത്തിയത്. പ്രകടനപത്രികകള്‍ പ്രകാശനം ചെയ്യാന്‍ ദേശീയ നേതാക്കള്‍ വരെയത്തെി. ഓരോ ദിവസവും കുടുംബയോഗങ്ങളും കുടുംബസംഗമങ്ങളും നടത്തി. യുവജന, വനിതാ കുടുംബസംഗമങ്ങള്‍ വേറെയും കന്നിവോട്ടര്‍മാരുമായി സംവദിക്കാന്‍ പാര്‍ലമെന്‍റംഗം ശശി തരൂരുമത്തെി. ഇരുമുന്നണികളും നടത്തിയ പൊതുയോഗങ്ങളില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ഇരുമുന്നണികളുടെയും എല്ലാ മെഷിനറിയും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച താനൂരില്‍ അവസാനം ആര് ‘അടയാള’പ്പെടുത്തുമെന്നറിയാനുള്ള ജിജ്ഞാസയിലാണ് വോട്ടര്‍മാര്‍.
Next Story