Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2016 11:28 AM GMT Updated On
date_range 2016-05-13T16:58:55+05:30താനൂരില്‍ കലാശക്കൊട്ടില്ല
text_fieldsതാനൂര്‍: സ്റ്റേഷന്‍ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ സമാപന ദിവസമായ 14ന് വൈകീട്ട് കലാശക്കൊട്ടുണ്ടാവില്ല. ഒരു സ്ഥലത്തുവെച്ചും പ്രകടനങ്ങളായോ വാഹനത്തിലോ കലാശക്കൊട്ട് നടത്തേണ്ടതില്ളെന്ന് താനൂര്‍ സി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ തീരുമാനമായി. എല്ലാ പ്രചാരണ വാഹനങ്ങളും 14ന് നാല് മണിക്ക് ശേഷം നിര്‍ത്തിയിട്ട് പ്രചാരണം നടത്തരുത്. താനൂര്‍ സെന്‍ററില്‍ ബസ് സ്റ്റാന്‍ഡ്, ശോഭപറമ്പ്, ബ്ളോക് ജങ്ഷന്‍ എന്നീ സ്ഥലത്തും കടന്ന് ടൗണിലേക്ക് നാല് മണിക്ക് ശേഷം അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ വരില്ളെന്നും യോഗത്തില്‍ തീരുമാനമായി. പ്രചാരണം തകര്‍ക്കുന്നു താനൂര്‍: ചൂടേറിയ മത്സരം നടക്കുന്ന താനൂര്‍ മണ്ഡലത്തില്‍ പ്രചാരണം അവസാന റൗണ്ടിലേക്ക്. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ താനൂരില്‍ പ്രചാരണം അത്യുന്നതിയിലായി. തലങ്ങും വിലങ്ങും പായുന്ന അനൗണ്‍സ്മെന്‍റ് വാഹനങ്ങളും കവലപ്രസംഗങ്ങള്‍ നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ചെറുജാഥകളുംകൊണ്ട് താനൂര്‍ ശബ്ദമാനമാണ്. സ്ഥാനാര്‍ഥികള്‍ അവസാന അടവും പ്രയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രപ്പാടിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി വ്യാഴാഴ്ച വിവിധ ഭാഗങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍ പൊന്മുണ്ടത്തായിരുന്നു. പൊന്മുണ്ടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനമിളക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ഒഴൂരില്‍ റോഡ് ഷോ നടന്നു. അവസാന ലാപ്പില്‍ എന്ത് സംഭവിക്കുമെന്ന പ്രവചനം സാധ്യമല്ലാത്തവിധം താനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിയുകയാണ്. ബി.ജെ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും പ്രചാരണത്തില്‍ സജീവമാണ്.
Next Story