Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളാഞ്ചേരി ടൗണില്‍...

വളാഞ്ചേരി ടൗണില്‍ കൊട്ടിക്കലാശമില്ല

text_fields
bookmark_border
വളാഞ്ചേരി: വളാഞ്ചേരി ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ വളാഞ്ചേരി സി.ഐ കെ.ജി. സുരേഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ശേഷം പ്രചാരണ വാഹനങ്ങള്‍ വളാഞ്ചേരി ടൗണില്‍ പ്രവേശിക്കരുത്. ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന തരത്തില്‍ കാവുംപുറം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും കൊട്ടിക്കലാശം അനുവദിക്കില്ല. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചത്. തീരുമാനം ലംഘിച്ച് ഏതെങ്കിലും പ്രചാരണ വാഹനം ടൗണില്‍ പ്രവേശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ സമാധാനപരമായി കൊട്ടിക്കലാശം നടത്താം. വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഷറഫ് അമ്പലത്തിങ്ങല്‍, വി.പി. സക്കറിയ, പറശ്ശേരി അസൈനാര്‍, പി. ഉണ്ണി, സൈനുദ്ദീന്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story