Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2016 12:14 PM GMT Updated On
date_range 2016-05-09T17:44:44+05:30ബസ്സ്റ്റാന്‍ഡുകളില്‍ മിന്നല്‍ പരിശോധന
text_fieldsകുറ്റിപ്പുറം: സ്വകാര്യ ബസുകളുടെ നിയന ലംഘനം തടയാന്‍ ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡുകളില്‍ മിന്നല്‍ പരിശോധന. മലപ്പുറം ആര്‍.ടി.ഒ എം.പി. അജിത്ത് കുമാറിന്‍െറ നേതൃത്വത്തിലാണ് സ്വകാര്യ ബസുകളുടെ രേഖകളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ കുറ്റിപ്പുറം സ്റ്റാന്‍ഡിലത്തെിയ പരിശോധന സംഘം ഹെഡ്ലൈറ്റില്ലാതെ സര്‍വിസ് നടത്തിയ ബസിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. സ്പീഡ് ഗവേണര്‍ ഊരിമാറ്റിയും എയര്‍ ഹോണ്‍ ഘടിപ്പിച്ചും ഓടിയ ബസുകള്‍ക്കെതിരെയും കേസെടുത്തു. പരിശോധനക്ക് ശേഷവും നിയമ ലംഘനം ഇല്ളെന്ന് ഉറപ്പ് വരുത്തുന്നതിനായി പിഴ അടപ്പിച്ച് ഒഴിവാക്കുന്നതിന് പകരം കേസെടുക്കുകയാണ് ചെയ്തത്. എയര്‍ ഹോണ്‍ ഊരിമാറ്റിയും സ്പീഡ് ഗവേണര്‍ ഫിറ്റ് ചെയ്തും മോട്ടോര്‍ വാഹന വകുപ്പിനെ വാഹനം കാണിച്ച് പിഴ അടച്ചാല്‍ മാത്രമേ മേല്‍ നടപടി ഒഴിവാക്കാനാകൂ. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകടനിരക്ക് കുറവാണെങ്കിലും മരണ നിരക്ക് കൂടിയിട്ടുണ്ട്. ദേശീയപാതയില്‍ അപകട മേഖലയായ വടപ്പാറ, ചോലവളവ്, കുറ്റിപ്പുറം അത്താണി ബസാര്‍ എന്നിവിടങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. ആര്‍.ടി.ഒ ക്ക് പുറമെ എം.വി.ഐ അനസ് മുഹമ്മദ്, എ.എം.വി.ഐ മുഹമ്മദ് അഷ്റഫ് സൂര്‍പ്പില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story