Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2016 12:01 PM GMT Updated On
date_range 2016-05-07T17:31:01+05:30‘കൂളാ’ണെന്ന് എം.എല്‍.എ; കാറ്റ് മാറിവീശുമെന്ന് ഇടതുപ്രതീക്ഷ
text_fieldsമലപ്പുറം: പ്രധാന എതിരാളികളായ യു.ഡി.എഫിനും എല്‍.ഡി.എഫിനും മണ്ഡലാതിര്‍ത്തികളിലായിരുന്നു വെള്ളിയാഴ്ച പര്യടനം. കോഡൂരിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി പി. ഉബൈദുല്ല. എല്‍.ഡി.എഫിന്‍െറ അഡ്വ. കെ.പി. സുമതിയാകട്ടെ മൊറയൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ വോട്ടര്‍മാരെ കണ്ടു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇ.സി ആയിശ ആനക്കയത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി ബാദുഷ തങ്ങളും എസ്.ഡി.പി.ഐ-എസ്.പി സ്ഥാനാര്‍ഥി ജലീല്‍ നീലാമ്പ്രയും മലപ്പുറത്തും പി.ഡി.പി സ്ഥാനാര്‍ഥി അഷ്റഫ് പുല്‍പ്പറ്റ മോങ്ങം, മൊറയൂര്‍ എന്നിവിടങ്ങളിലുമാണ് പര്യടനം നടത്തിയത്. കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട പര്യടനമായിരുന്നു പി. ഉബൈദുല്ലയുടേത്. ആദ്യം വെച്ചു പിടിച്ചത് ആനക്കയം പഞ്ചായത്തിലെ പെരിമ്പലത്തേക്കാണ്. രാവിലെ ഒമ്പതിന് പ്രവര്‍ത്തകന്‍െറ നിക്കാഹ് ചടങ്ങ്. വോട്ടൊന്നുറപ്പിച്ച് പത്തോടെ ഉമ്മത്തൂര്‍ സ്കൂള്‍പറമ്പിലേക്ക്. പര്യടനത്തുടക്കം അവിടെ നിന്നായിരുന്നു. സിറ്റിങ് എം.എല്‍.എ എന്ന നിലയില്‍ വികസനങ്ങള്‍ എണ്ണിനിരത്തിയായിരുന്നു പ്രസംഗം. തുടര്‍ന്ന് പെരിങ്ങോട്ടുപുലത്തേക്ക്. ഉച്ചക്ക് മുമ്പുള്ള പര്യടനം രാവിലെ 11ഓടെ പരുവമണ്ണയില്‍ അവസാനിപ്പിച്ചു. പരുവമണ്ണയിലത്തെിയപ്പോള്‍ ദാഹം തീര്‍ക്കാന്‍ നാട്ടുകാര്‍ നല്‍കിയത് അവിലുംവെള്ളം. ഉള്ളൊന്നു തണുത്തല്ളേ എന്ന ചോദ്യത്തിന് അല്ളെങ്കിലും നമ്മള്‍ ‘കൂളാ’ണല്ളോ എന്ന് സ്ഥാനാര്‍ഥിയുടെ മറുപടി. പിന്നെ നേരെ വണ്ടി വിട്ടത് പൂക്കോട്ടൂരിലെയും അരിപ്രയിലെയും മരണവീടുകളിലേക്ക്. ഭക്ഷണവും വിശ്രമവും കഴിഞ്ഞ് മൂന്നോടെ മങ്ങാട്ടുപുലത്തെ കുടുംബസംഗമത്തിലേക്ക്. രാത്രിവരെ ആറ് കുടുംബസംഗമങ്ങളിലാണ് ഉബൈദുല്ല പങ്കെടുത്തത്. വി. മുസ്തഫ, കെ.എന്‍.എ ഹമീദ്, യൂസഫ് തറയില്‍, എം.കെ മുഹ്സിന്‍, എം.പി മുഹമ്മദ്, വി. മുഹമ്മദ്കുട്ടി, കെ.എന്‍ ഷാനവാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വെയില്‍ കണക്കാക്കിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ.പി. സുമതിയുടെ പര്യടനത്തിന്‍െറ ഷെഡ്യൂള്‍ ഒരുക്കിയത്. രാവിലെ സ്ഥാപനങ്ങളിലും തൊഴില്‍കേന്ദ്രങ്ങളിലും വോട്ടുതേടും. വൈകീട്ട് മൂന്നോടെ പര്യടനാരംഭം. ‘ഇപ്പോള്‍ സമുദായത്തിന്‍െറ പേരില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നില്ല. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ അവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ബോര്‍ഡിലെഴുതുന്നതല്ല യാഥാര്‍ഥ്യമെന്ന് ജനം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ഇടതനുകൂല കാറ്റ് മലപ്പുറത്തും വീശും’- സ്ഥാനാര്‍ഥിയുടെ വാക്കിനും ചൂട്. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വെള്ളൂരില്‍നിന്നായിരുന്നു കെ.പി സുമതി വെള്ളിയാഴ്ച യാത്ര തുടങ്ങിയത്. ഓരോ കവലയിലും ബാന്‍റ്വാദ്യത്തിന്‍െറ അകമ്പടിയും തൊഴിലാളി സംഘടനകളുടെ ഹാരാര്‍പ്പണവും. വികസനവാദത്തിന്‍െറ മറുപുറം ചൂണ്ടിക്കാട്ടി ലളിതഭാഷയിലായിരുന്നു പ്രസംഗം. പൂക്കോട്ടൂര്‍ എ.യു.പി സ്കൂളില്‍ നിര്‍മാണത്തൊഴിലാളികളുടെ കുടുംബസംഗമത്തില്‍, കഷ്ടപ്പാടിനിടയിലും പഠിച്ച് ഡോക്ടറായ രേഷ്മക്ക് ഉപഹാരം നല്‍കി. 20ഓളം കേന്ദ്രങ്ങളിലെ കറക്കത്തിന് ശേഷം രാത്രി ഒമ്പതോടെ താണിക്കലിലായിരുന്നു സമാപനം. പൂക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി. മുഹമ്മദ്, സന്ദീപ് കൃഷ്ണന്‍, പി.കെ വിമല, സി. നഫീസ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പന്തല്ലൂര്‍ കിടങ്ങയത്ത് 1994ല്‍ കൊല്ലപ്പെട്ട മുഹമ്മദ്കുട്ടി എന്ന കുട്ടിക്കയുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി ബാദുഷ തങ്ങളുടെ പര്യടനം ആരംഭിച്ചത്. മലപ്പുറത്തെ പത്രമോഫിസുകളിലെല്ലാം കയറിയിറങ്ങി പിന്തുണ തേടി. ഉമ്മത്തൂരില്‍ കുടുംബയോഗത്തില്‍ പങ്കെടുത്ത ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. പി സുമതിയുടെ വീട്ടിലത്തെി അച്ഛന്‍െറ അനുഗ്രഹവും വാങ്ങി പര്യടനമവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് വേനല്‍ക്കാലത്തായത് നന്നായെന്നും ജനങ്ങളുടെ കുടിവെള്ള പ്രശ്നം സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് ബോധ്യപ്പെടുമല്ളോ എന്നുമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇ.സി ആയിശയുടെ പ്രതികരണം. രാവിലെ ഏഴിന് ആരംഭിക്കുന്ന പര്യടനം ഉച്ചയോടെ അവസാനിപ്പിച്ച് പ്രവര്‍ത്തകരുടെ വീടുകളില്‍ ഊണും വിശ്രമവും കഴിഞ്ഞ് മൂന്നോടെ വീണ്ടും തുടങ്ങും. വെള്ളിയാഴ്ച ആനക്കയം, മലപ്പുറം ഭാഗങ്ങളിലെ കുടുംബവീടുകളിലായിരുന്നു വോട്ടുതേടല്‍. പെരിമ്പലത്ത് രണ്ട് കുടുംബയോഗങ്ങളിലും പങ്കെടുത്തു. എസ്.ഡി.പി.ഐ-എസ്.പി സ്ഥാനാര്‍ഥി ജലീല്‍ നീലാമ്പ്ര രാവിലെ 8.45ഓടെ കിഴക്കത്തെലയില്‍നിന്നാണ് പ്രചാരണം തുടങ്ങിയത്. ഹാജിയാര്‍പള്ളി, പാണക്കാട്, മേല്‍മുറി, കാവുങ്ങല്‍ എന്നിവിടങ്ങളിലത്തെി ഉച്ചയോടെ കിഴക്കേതലയില്‍ തിരിച്ചത്തെി. വെയിലൊഴിഞ്ഞ് നാലോടെയായിരുന്നു പിന്നീട് പര്യടനം. കാളമ്പാടിയിലും മുതുവത്ത് പറമ്പിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. രാത്രി കോട്ടപ്പടിയില്‍ യാത്ര സമാപിച്ചു. പി.ഡി.പി സ്ഥാനാര്‍ഥി അഷ്റഫ് പുല്‍പറ്റ രാവിലെ 10ന് മൊറയൂരില്‍നിന്നാണ് പര്യടനം തുടങ്ങിയത്. ടൗണ്‍ ഒഴിച്ചുള്ള ഭാഗങ്ങളിലെല്ലാം വോട്ടുതേടിയത്തെി. ഉച്ചവിശ്രമം കഴിഞ്ഞ് 3.30ന് വീണ്ടും ഇറക്കം. മൊറയൂര്‍, മോങ്ങം പഞ്ചായത്തുകളിലായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം.
Next Story