Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്തപ്പിരിയത്ത്...

പത്തപ്പിരിയത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
എടവണ്ണ: പത്തപ്പിരിയം വായനശാലക്കുസമീപം കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. ബില്‍ഡിങ് പെര്‍മിറ്റിന്‍െറ മറവില്‍ മുര്‍ക്കളമല ഇടിച്ച് മണ്ണ് കൊണ്ടുപോകുന്നതാണ് തടഞ്ഞത്. പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് കുന്നിടിക്കുന്നത് തടയുകയായിരുന്നു. എടവണ്ണ വില്ളേജ് ഓഫിസര്‍ സി. ഡെലികുമാര്‍ സ്ഥലത്തത്തെി പരിശോധിച്ചപ്പോള്‍ ബില്‍ഡിങ് നിര്‍മിക്കാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയതായ രേഖ ലഭിച്ചു. കടുത്ത വരള്‍ച്ചയില്‍ കിണറുകളിലെ വെള്ളം വറ്റികൊണ്ടിരിക്കുന്ന സമയത്ത് ജിയോളജി വകുപ്പ് കുന്നിടിച്ച് നിരപ്പാക്കാന്‍ അനുമതി നല്‍കിയത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story