Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2016 12:06 PM GMT Updated On
date_range 2016-05-06T17:36:12+05:30നെടിയിരുപ്പിലെ പനി: ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധവുമായി ഇരകളുടെ സംഗമം
text_fieldsകൊണ്ടോട്ടി: നെടിയിരുപ്പ് മേഖലയില്‍ പനിയും ടൈഫോയ്ഡും പടര്‍ന്നുപിടിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധവുമായി ഇരകളുടെ സംഗമം. മാര്‍ച്ച് 27ന് നെടിയിരുപ്പ് കുന്നത്ത് പറമ്പില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേരാണ് മണ്ണാരില്‍ എ.എം.എല്‍.പി സ്കൂളില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തത്. രോഗത്തിന് കാരണമായ വൈറസ് കണ്ടത്തെുക, കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക, രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം. കുടിവെള്ളത്തില്‍നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്ന് കണ്ടത്തെിയിട്ടുണ്ടെങ്കിലും വെള്ളം കൊണ്ടുവന്നവര്‍ക്കെതിരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ച നൂറുകണക്കിന് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്, കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രം, ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്. എന്നാല്‍, സ്ഥലം സന്ദര്‍ശിച്ച ജില്ലാ മെഡിക്കല്‍ ഓഫിസറടക്കം സംഭവത്തെ ഗൗരവത്തോടെ കണ്ടില്ളെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ്ഷാ, കൗണ്‍സിലര്‍മാരായ പാലക്കല്‍ ഷറീന, പാറപ്പുറത്ത് ഇണ്ണി, കെ.സി. ഷീബ, ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ എം. ഹൈദ്രു എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ കെ. ഇമ്പിച്ചിബാവ സ്വാഗതവും കോട്ട വീരാന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Next Story