Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2016 6:20 PM IST Updated On
date_range 7 March 2016 6:20 PM ISTവന്നു, കണ്ടു, കീഴടക്കി; മലയാളത്തിന്‍െറ മണ്ണും മനസ്സും
text_fieldsbookmark_border
മലപ്പുറം/തിരൂര്‍: ഇന്നലെ വരെ കേരളമെന്നത് കേട്ടറിഞ്ഞ വാക്ക് മാത്രമായിരുന്നു ഇവര്‍ക്ക്. മഹാരാഷ്ട്രയിലെ ചേരികളില്‍നിന്ന് അനാഥാലയത്തിന്‍െറ മതില്‍ക്കെട്ടിനുള്ളിലേക്ക് ജീവിതം പറിച്ചുനട്ട കുരുന്നുകള്‍ക്ക് നാലുനാള്‍ ഈ നാടിന്‍െറ സ്നേഹത്തണലില്‍ മതിമറന്നുല്ലസിക്കാം. മുംബൈ ചില്‍ഡ്രന്‍ ഓഫ് ദി വേള്‍ഡ് ഇന്ത്യാ ട്രസ്റ്റിന് കീഴിലുള്ള നെറുള്‍ വിശ്വബാലക് കേന്ദ്ര അനാഥാലയത്തിലെ അന്തേവാസികളായ 50 വിദ്യാര്‍ഥികളും 20 ജീവനക്കാരുമാണ് മലപ്പുറത്തത്തെിയിരിക്കുന്നത്. ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍െറ നേതൃത്വത്തിലാണ് ഇവരുടെ കേരള യാത്ര. ആതിഥ്യമൊരുക്കി മലപ്പുറം സര്‍വശിക്ഷാ അഭിയാനും കോഴിക്കോട് സ്മാര്‍ട്ട് വിങ്സും. പനവേലില്‍നിന്ന് നേത്രാവതി എക്സ്പ്രസില്‍ ശനിയാഴ്ച യാത്ര തിരിച്ച സംഘം ഞായറാഴ്ച രാവിലെ 11ന് തിരൂരില്‍ ഇറങ്ങി. തുടര്‍ന്ന് മലപ്പുറത്തേക്ക്. സൈനിക വിശ്രമകേന്ദ്രത്തിലാണ് താമസം. ഉച്ചഭക്ഷണം കഴിച്ച് നിലമ്പൂര്‍ കനോലി പ്ളോട്ട് കാണാന്‍ പോയി. വൈകുന്നേരം കോട്ടക്കുന്നില്‍. രാത്രി ലേസര്‍ ഷോയും കണ്ടു. ജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 50 കുട്ടികളടങ്ങുന്ന സംഘം തിങ്കളാഴ്ച ഇവര്‍ക്കൊപ്പം ചേരും. തുടര്‍ന്ന് രണ്ട് ബസുകളിലായി വയനാട്ടിലേക്ക് പോവും. ചൊവ്വാഴ്ച മലപ്പുറം ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വിവിധ കലാപരിപാടികള്‍. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ മലപ്പുറത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസക്കാരായ ഇതര സംസ്ഥാന വിദ്യാര്‍ഥികളും പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലപ്പുറത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ കൊണ്ടുപോവാറുണ്ട്. എന്നാല്‍, ഇങ്ങോട്ട് വിദ്യാര്‍ഥികളെ കൊണ്ടുവരുന്നത് ഇതാദ്യം. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പ്രേമ മേനോന്‍, സുമ മുകുന്ദന്‍, അനില്‍ പരപ്പനങ്ങാടി, വി. ഷാജഹാന്‍, കെ.എം. എടവണ്ണ, മനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഞായറാഴ്ച രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലത്തെിയ സംഘത്തെ നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നാജിറാ അഷ്റഫ്, തിരൂര്‍ ബി.ആര്‍.സി ട്രെയിനര്‍ ഷാഹിന, കോഓഡിനേറ്റര്‍ കെ. ബുഷ്റ, റിസോഴ്സ് അധ്യാപകരായ എം. സീമ, കെ. പ്രീത, തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍, സ്മാര്‍ട്ട് വിങ്സ് പ്രവര്‍ത്തകരായ അനില്‍ പരപ്പനങ്ങാടി, അഡ്വ. പ്രേമ മേനോന്‍, കെ.എം. എടവണ്ണ, പ്രദീപ് താനൂര്‍, എം. ബീന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബാല കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ദൈവത്തിന്‍െറ പൂമ്പാറ്റകള്‍ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ഒമ്പതിന് തിരൂര്‍ തുഞ്ചന്‍ പറമ്പ്, മലയാള സര്‍വകലാശാല, സംസ്ഥാന മികവുത്സവത്തില്‍ വിജയികളായ പുറത്തൂര്‍ ജി.യുപി സ്കൂള്‍ എന്നീ കേന്ദ്രങ്ങളിലും പര്യടനം നടത്തി സംഘം മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story