Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാര്‍ഥികള്‍...

വിദ്യാര്‍ഥികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
കുറ്റിപ്പുറം: ചോര്‍ന്നൊലിക്കുന്ന സ്കൂള്‍ മേല്‍ക്കൂര പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മാണിയംങ്കാട് ജി.എല്‍.പി സ്കൂളിലെ അമ്പതോളം വിദ്യാര്‍ഥികളാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂടെയത്തെി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ച് പൊലീസ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തടഞ്ഞു. ഇതോടെ രക്ഷിതാക്കളും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും കുത്തിയിരിപ്പ് സമരം നടത്തി. സ്കൂള്‍ കെട്ടിടത്തിന്‍െറ മേല്‍ക്കൂര കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിഞ്ഞ് വീഴാറായെന്നും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്നും പഞ്ചായത്ത് അംഗം കെ.പി. വിനോദ് കുറ്റപ്പെടുത്തി. മേല്‍ക്കൂര അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയുടെ ഉറപ്പിലാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story