Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2016 12:16 PM GMT Updated On
date_range 2016-06-27T17:46:39+05:30ഡിഫ്തീരിയ: നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
text_fieldsമലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മലപ്പുറം നഗരസഭ. ആരോഗ്യ വകുപ്പിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതിന്‍െറ മുന്നോടിയായി ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സെമിനാര്‍ നടത്തി. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഒ.പി. റജീന, ഫസീന കുഞ്ഞിമുഹമ്മദ്, വാപ്പുട്ടി എന്ന സലീം, ഹാരിസ് ആമിയന്‍, ഒ. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം. വേലായുധന്‍ ഡിഫ്തീരിയ രോഗ കാരണം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ക്ളാസെടുത്തു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉമ്മര്‍ തോട്ടപ്പള്ളി, ജെ.എച്ച്.ഐ പ്രമോദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നഗരസഭയിലെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനും ബോധവത്കരണം നടത്താനും തീരുമാനിച്ചു. കുത്തിവെപ്പ് എടുക്കാത്തവരുടെ ലിസ്റ്റ് താലൂക്ക് ആശുപത്രി അധികൃതര്‍ രണ്ടുദിവസത്തിനകം കൈമാറും. കുത്തിവെപ്പെടുക്കാത്തവരെ കണ്ടത്തെി വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുത്തിവെപ്പെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കും. വാര്‍ഡ് തോറും കുത്തിവെപ്പിനായിട്ടുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കും.
Next Story