Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2016 12:08 PM GMT Updated On
date_range 2016-06-26T17:38:17+05:30ഡിഫ്തീരിയ: ചോദ്യങ്ങളും ഉത്തരങ്ങളുമായി ബോധവത്കരണ ക്ളാസ്
text_fieldsകൊണ്ടോട്ടി: ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് പുളിക്കല്‍ എ.എം.എം.എച്ച്.എസില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ ക്ളാസില്‍ സംശയങ്ങളുമായി രക്ഷിതാക്കള്‍. പ്രതിരോധകുത്തിവെപ്പിനെയും ഡിഫ്തീരിയയെയും സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ക്ളാസില്‍ രക്ഷിതാക്കള്‍ ഉന്നയിച്ചത്. പ്രതിരോധ കുത്തിവെപ്പെടുത്താല്‍ വന്ധ്യതക്ക് കാരണമാകുമോയെന്നതായിരുന്നു കൂടുതല്‍ പേരുടെയും ആശങ്ക. അമേരിക്കയില്‍ നിന്നുള്ള മരുന്ന് ആവശ്യമില്ലാതെ ഇന്ത്യയില്‍ കൊണ്ടുവന്ന് കുട്ടികള്‍ക്ക് നല്‍കുകയാണെന്ന പ്രചാരണത്തെ സംബന്ധിച്ചും നിരവധി പേര്‍ ഉന്നയിച്ചു. ശനിയാഴ്ചയിലെ ക്ളാസിലൂടെ രക്ഷിതാക്കളുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്കൂളിലെ ഭൂരിപക്ഷം കുട്ടികളുടെയും രക്ഷിതാക്കള്‍ യോഗത്തിനത്തെിയെന്നാണ് വിലയിരുത്തല്‍. രക്ഷിതാക്കളുടെ കൂടി സമ്മതത്തിന്‍െറ അടിസ്ഥാനത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സ്കൂളില്‍ ക്യാമ്പ് നടത്തും. ഇതുവരെ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും പകുതിയില്‍ വെച്ച് നിര്‍ത്തിയവര്‍ക്കുമാണ് ക്യാമ്പില്‍ പ്രതിരോധ മരുന്ന് നല്‍കുക. കുത്തിവെപ്പ് എടുക്കാത്ത നിരവധി പേരുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ബോധവത്കരണ ക്ളാസിന് ശിശുരോഗ വിദഗ്ധന്‍ ഡോ. ഷാജി അറക്കല്‍, മുന്‍ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജോജോ തോംസണ്‍, ജില്ലാ മെഡിക്കല്‍ ഓഫിസിലെ ടെക്നിക്കല്‍ അസി. വേലായുധന്‍, മാസ് മീഡിയാ ഓഫിസര്‍ സാദിഖലി എന്നിവര്‍ സംബന്ധിച്ചു.
Next Story