Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2016 12:34 PM GMT Updated On
date_range 2016-06-24T18:04:04+05:30ഡിഫ്തീരിയ ഭീതിയൊഴിയാതെ ജില്ല
text_fieldsമലപ്പുറം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമ്പോഴും ഡിഫ്തീരിയ മരണത്തില്‍നിന്ന് മോചനമില്ലാതെ മലപ്പുറം. ഒരാഴ്ചക്കിടെ രോഗം ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ചീക്കോട്, പള്ളിക്കല്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലുമാണ്. കഴിഞ്ഞയാഴ്ച താനൂരില്‍ രോഗം സ്ഥിരീകരിച്ചതിനുപുറമെ ആരോഗ്യവകുപ്പ് ആരംഭിച്ച പ്രതിരോധ നടപടികള്‍ തുടരുകയാണ്. വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിടത്തും ബോധവത്കരണത്തിനും കുത്തിവെപ്പെടുക്കാനും പ്രത്യേക പദ്ധതി നടപ്പാക്കും. അഞ്ച് വര്‍ഷത്തിനിടെ കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തില്‍ ജില്ലയില്‍ കാര്യമായ പുരാഗതി ഉണ്ടായതായും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം പത്തുവയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം, പ്രതിരോധ കുത്തിവെപ്പെടുക്കുന്നവരുടെ ശതമാനത്തില്‍ ജില്ല ഇപ്പോഴും പിറകിലാണ്. 14 ശതമാനത്തോളം പേര്‍ ജില്ലയില്‍ മുഴുവനായോ, ഭാഗികമായോ കുത്തിവെപ്പെടുക്കാത്തവരായുണ്ട്.
Next Story