Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2016 11:20 AM GMT Updated On
date_range 23 Jun 2016 11:20 AM GMTഹോസ്റ്റല്‍ സൗകര്യം വിപുലീകരിക്കും വി.സി
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് ലൈബ്രറികളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. സ്കൂളടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ലൈബ്രറികള്‍ സംയോജിപ്പിച്ചാണ് തീരുമാനം നടപ്പാക്കുക. കാമ്പസിലെ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയന്‍സ് പഠനവകുപ്പുകളിലെ ലൈബ്രറികളിലാണ് ഒന്നാംഘട്ടത്തില്‍ ഇവ പ്രാവര്‍ത്തികമാക്കുക. കാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം വിപുലീകരിച്ച് ക്രമേണ റസിഡന്‍ഷ്യന്‍ സര്‍വകലാശാലയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലക്ക് ചുറ്റുമതിലും റിങ് റോഡും നിര്‍മിക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചതായും വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, ഫിനാന്‍സ് ഓഫിസര്‍ കെ.പി. രാജേഷ്, പരീക്ഷാ കണ്ട്രോളര് ഡോ. വി.വി. ജോര്‍ജ്കുട്ടി, ഐ.ക്യു.എ.സി ഡയറക്ടര്‍ പ്രഫ. എം. സാബു, ഡോ. എ.ബി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story