Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2016 12:33 PM GMT Updated On
date_range 21 Jun 2016 12:33 PM GMTകുറ്റിപ്പുറം സ്കൂളിന് ഭീഷണി: ഭാരതപ്പുഴയോരം എം.എല്‍.എ സന്ദര്‍ശിച്ചു
text_fieldsbookmark_border
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരമിടിഞ്ഞ് സ്കൂളിന് ഭീഷണിയാകുന്ന കുറ്റിപ്പുറം ഹൈസ്കൂള്‍ കടവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ പറഞ്ഞു.തീരമിടിഞ്ഞ് കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഭീഷണിയാണെന്ന് ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്നാണ് എം.എല്‍.എയും സംഘവും കടവിലത്തെി പരിശോധന നടത്തിയത്. തീരമിടിയാതിരിക്കാനും സ്കൂള്‍ ചുറ്റുമതില്‍ സംരക്ഷിക്കാനും നടപടികളെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. വിഷയം സര്‍ക്കാര്‍ തലത്തില്‍ അവതരിപ്പിച്ച് സംരക്ഷണ ഭിത്തിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നടപടികളും വേഗത്തിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story