Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2016 11:17 AM GMT Updated On
date_range 2016-06-20T16:47:45+05:30സദാചാര ചാവേറുകള്‍ മതത്തിന്‍െറ ശത്രുക്കള്‍ –ഐ.എസ്.എം
text_fieldsവളവന്നൂര്‍: തോക്കുകൊണ്ട് സദാചാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഭീകരവാദികള്‍ മതത്തിന്‍െറ ശത്രുക്കളാണെന്ന് ഐ.എസ്.എം ജില്ലാ സമിതി സംഘടിപ്പിച്ച റമദാന്‍ സംഗമം അഭിപ്രായപ്പെട്ടു. ഓര്‍ലാന്‍ഡോ വെടിവെപ്പിലെ പ്രതി അമേരിക്കന്‍ മുസ്ലിംകളെ മാത്രമല്ല, ലോക മുസ്ലിംകളെ കൂടിയാണ് അപമാനിച്ചത്. തോക്കുകൊണ്ട് ലോകത്ത് ധാര്‍മികതയും സദാചാരവും കൊണ്ടുവരാന്‍ കഴിയുമെന്നത് മൗഢ്യമാണ്. ഖുര്‍ആനിന്‍െറ മാനവിക പാഠങ്ങള്‍ നിരാകരിച്ച് മതതീവ്രതയിലും അഭയം തേടുന്നവരെ കരുതിയിരിക്കണം. റമദാന്‍ നല്‍കുന്ന വിശുദ്ധിയുടെ പാഠങ്ങള്‍ ജീവിതത്തിലൂടെ പ്രസരിപ്പിക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് കെ.സി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുസ്സമദ്, ഡോ. സി. മുഹമ്മദ്, സിറാജ് ചേലേമ്പ്ര എന്നിവര്‍ സംസാരിച്ചു. തര്‍ബിയ്യത്ത് സംഗമത്തില്‍ എന്‍. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. ശരീഫ് മേലേതില്‍, പി.കെ. സക്കരിയ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തി. വൈജ്ഞാനിക സംഗമത്തില്‍ എന്‍.വി. ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ജൗഹര്‍ അയനിക്കോട്, മുഹ്യുദ്ദീന്‍ മൗലവി എന്നിവര്‍ പ്രഭാഷണം നടത്തി. ഇഫ്താര്‍ സംഗമത്തില്‍ ഹസ്സന്‍ മാസ്റ്റര്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. അലി ശാക്കിര്‍ മുണ്ടേരി, നസീറുദ്ദീന്‍ റഹ്മാനി, എന്‍.കെ. സിദ്ദീഖ് അന്‍സാരി എന്നിവര്‍ പ്രഭാഷണം നടത്തി. വിവിധ സെഷനുകള്‍ക്ക് കെ. നജീബ്, പി.കെ. നൗഫല്‍ അന്‍സാരി, അബ്ദുല്‍ ഗഫൂര്‍ വാരണാക്കര, അബ്ദുറബ്ബ് അന്‍സാരി, നിസാം തിരൂര്‍, അബ്ദുസ്സലാം മാസ്റ്റര്‍ എടക്കുളം, അബ്ദു റാഫി അന്‍സാരി, ജാഫര്‍ കൊയപ്പ, അന്‍സാരി ചെറുമുക്ക്, അബ്ദുസ്സമദ് മയ്യേരി എന്നിവര്‍ നേതൃത്വം നല്‍കി.
Next Story