Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ട് മാസം മുമ്പ്...

രണ്ട് മാസം മുമ്പ് നവീകരിച്ച റോഡ് തകര്‍ന്നു

text_fields
bookmark_border
വേങ്ങര: ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ചുവെന്ന് അവകാശപ്പെടുന്ന റോഡ് രണ്ട് മാസത്തിനകം തകര്‍ന്നു തുടങ്ങി. വേങ്ങര-കാവിന്‍ മുമ്പില്‍ കടവ്പാലം വഴി കോട്ടക്കലിലേക്ക് പുതുക്കിപ്പണിത റോഡാണ് പുഴച്ചാല്‍ ചേക്കാലിമാട് എ.എല്‍.പി സ്കൂള്‍ പരിസരത്തും മറ്റുള്ളിടത്തും വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞത്. അഞ്ച് വര്‍ഷം വരെ തകരാറൊന്നും ഉണ്ടാകില്ളെന്ന് പറഞ്ഞിരുന്ന റോഡാണിത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റോഡ് പൊളിച്ചത് നേരാംവണ്ണം മണ്ണിട്ട് നികത്താത്തതാണ് റോഡ് പണി കഴിഞ്ഞ ഉടനെ പൊളിയാന്‍ കാരണമെന്ന് പറയുന്നു. റോഡ് പണി കഴിഞ്ഞ ഉടനെ മഴക്കാലമായതും റോഡിന്‍െറ ഉറപ്പ് കുറയാന്‍ കാരണമായി.
Show Full Article
TAGS:LOCAL NEWS 
Next Story