Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2016 12:24 PM GMT Updated On
date_range 2016-06-11T17:54:23+05:30നിലങ്ങള്‍ പറമ്പായി പരിവര്‍ത്തിപ്പിക്കല്‍: ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
text_fieldsപെരിന്തല്‍മണ്ണ: 2015 നവംബറില്‍ നിലവില്‍ വന്ന തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്ന് ഭൂമി തരം മാറ്റാനുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കലക്ടറേറ്റിലും വില്ളേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്നു. കലക്ടറേറ്റിലത്തെുന്ന അപേക്ഷകള്‍ വില്ളേജ് ഓഫിസുകളിലേക്ക് അയക്കുകയാണ്. 2015ലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഭൂവിലയുടെ 25 ശതമാനം അടച്ചാല്‍ കലക്ടര്‍ക്ക് അനുമതി നല്‍കാമെന്നത് ഹൈകോടതി തടഞ്ഞതാണ് ഭൂമി തരം മാറ്റാനുള്ള തീരുമാനം നടപ്പാകാതെ വന്നത്. സംസ്ഥാനത്തെ മുഴുവന്‍ വില്ളേജുകളിലും ഭൂമിയുടെ ഡാറ്റാബാങ്ക് പൂര്‍ണമായും നിലവില്‍ വന്ന ശേഷമേ തരം മാറ്റിയ ഭൂമിയില്‍ നിര്‍മാണ അനുമതി നല്‍കാവൂ എന്നാണ് വിധി. നീണ്ട കാലങ്ങളായി നെല്‍കൃഷി നടക്കാത്ത സ്ഥലങ്ങളില്‍ വീട് വെക്കുന്നതിന് പരിഗണിക്കാനായി 2008-ല്‍ നിലവില്‍ വന്ന നഞ്ച കമ്മിറ്റി (പ്രാദേശിക നിലം നികത്തല്‍ സമിതി) തണ്ണീര്‍ത്തട നിയമ ഭേദഗതിയോടെ ഇല്ലാതായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് കൃഷി ഓഫിസര്‍, വില്ളേജ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ടതാണ് നഞ്ച കമ്മിറ്റി. ദീര്‍ഘകാലം നെല്‍കൃഷി നടക്കാത്ത സ്ഥലങ്ങള്‍ പറമ്പായി പരിവര്‍ത്തിപ്പിച്ചതായി പരിഗണിച്ച് താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് വെക്കാന്‍ അനുമതി നല്‍കാന്‍ നഞ്ച കമ്മിറ്റികള്‍ക്ക് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പരിവര്‍ത്തിപ്പിച്ച ഭൂമിയില്‍ ഫലവൃക്ഷങ്ങളും പാഴ്വൃക്ഷങ്ങളും ഉള്‍പ്പെടെ വളരുന്നത് പരിശോധിച്ച് വീട് വെക്കാനും വീട് നിര്‍മിച്ചാല്‍ അവക്ക് പഞ്ചായത്തുകള്‍ വീട്ട് നമ്പര്‍ നല്‍കാനും അനുമതി നല്‍കിയിരുന്നു. ഈ അനുമതി ഇല്ലാതാക്കിയാണ് 2015 നവംബറില്‍ നിലവില്‍ വന്ന തണ്ണീര്‍ത്തട നിയമത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. കൃഷി ചെയ്യാത്ത ഭൂമിക്ക് തൊട്ടടുത്ത പറമ്പിന്‍െറ ന്യായവില കണക്കാക്കി അതിന്‍െറ 25 ശതമാനം പിഴ ഈടാക്കി പറമ്പായി പരിവര്‍ത്തിപ്പിക്കാമെന്ന പുതിയ നിയമഭേദഗതിയാണ് ഹൈകോടതി വിലക്കിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 300 എണ്ണമാണ് ഭൂമി സംബന്ധിച്ച ഡാറ്റാ ബാങ്ക് ഇതുവരെ പ്രസിദ്ധീകരിച്ചത്. മറ്റുള്ള പഞ്ചായത്തുകള്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ച ശേഷമേ ജില്ലാ കലക്ടര്‍ക്ക് തരം മാറ്റല്‍ അനുമതി നല്‍കാനാവൂ.
Next Story