Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2016 11:01 AM GMT Updated On
date_range 2016-06-09T16:31:41+05:30താനൂര്‍ എടക്കടപ്പുറത്ത് വീട് കത്തി മൂന്നുലക്ഷം രൂപയുടെ നഷ്ടം
text_fieldsതാനൂര്‍: എടക്കടപ്പുറത്ത് ഇരുനില വീടിന്‍െറ മുകള്‍ഭാഗം കത്തി മൂന്ന് ലക്ഷം രൂപയുടെ നഷ്ടം. ഈസപിന്‍െറ പുരക്കല്‍ ചെറിയബാവയുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. മുകള്‍നിലയുടെ മേല്‍ക്കൂര, മുറികളിലുണ്ടായിരുന്ന വിവിധ രേഖകള്‍, സോഫ, ഫ്രിഡ്ജ്, ടെലിവിഷന്‍, ലാപ്ടോപ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ കത്തിനശിച്ചു. വീടിന് മുകള്‍ഭാഗത്ത് പൊടുന്നനെ തീ ഉയരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകും അപകട കാരണമെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍, പ്രദേശത്ത് ബുധനാഴ്ച അമിത വോള്‍ട്ടേജ് അനുഭവപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുമൂലമാകും അപകടമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കിണറുകളില്‍നിന്ന് വെള്ളം കോരിയൊഴിച്ചാണ് നാട്ടുകാര്‍ തീയണക്കാന്‍ തുടങ്ങിയത്. തിരൂരില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്നിശമന സേന എത്തി. താനൂര്‍ പൊലീസും റവന്യൂ അധികൃതരും സ്ഥലത്തത്തെി.
Next Story