Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലവര്‍ഷക്കെടുതി...

കാലവര്‍ഷക്കെടുതി നേരിടാന്‍ മുന്നൊരുക്കം

text_fields
bookmark_border
മലപ്പുറം: കാലവര്‍ഷം ശക്തമായതോടെ ദുരന്തസാധ്യത മുന്നില്‍ കണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി നിര്‍ദേശം നല്‍കി. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ദുരന്തങ്ങളുണ്ടായ മേഖലകളില്‍ കൂടുതല്‍ മുന്‍കരുതലെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്. പ്രളയം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ തുടങ്ങിയ സംഭവങ്ങളില്‍ ദുരന്തബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ മുന്‍കൂട്ടി തയാറാക്കണം. കടല്‍ഭിത്തി ഇല്ലാത്ത തീരദേശ മേഖലയില്‍ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ക്രെയിനുകള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ തുടങ്ങിയവയുടെയും രക്ഷാപ്രവര്‍ത്തകരുടെയും ലഭ്യത ഉറപ്പാക്കണം. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഉപഡയറക്ടറോട് കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫിസുകളോട് ചേര്‍ന്നുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടി അപകടം ഒഴിവാക്കണം. മഴക്കാല രോഗങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് ബോധവത്കരണം നടത്തണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. റവന്യൂ-പഞ്ചായത്ത് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യ നിര്‍മാര്‍ജനവും കൊതുകു നശീകരണവും നടത്താനും നടപടി വേണം. കൃഷിനാശം സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണം. നഷ്ടപരിഹാരവും ലഭ്യമാക്കണം. ഇതിനായി കൃഷി വകുപ്പ് ജാഗ്രത പുലര്‍ത്തണം. അങ്കണവാടി കുട്ടികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക നീതി വകുപ്പ് മുന്‍കൈയെടുക്കണം. അപകടകരമായ കെട്ടിടങ്ങള്‍ ഉപയോഗിക്കരുത്. ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കണം. ഹൈവേകളില്‍ അധിക സ്ക്വാഡുകളെ വിന്യസിക്കും. ദുരന്തനിവാരണത്തിന് ഓരോ ദിവസവും ബന്ധപ്പെട്ട വകുപ്പുകളും തഹസില്‍ദാര്‍മാരും ജില്ലാ കലക്ടര്‍ക്ക് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറുകള്‍ അടങ്ങുന്ന ലിസ്റ്റും ജില്ലാതല ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറണം. യോഗത്തില്‍ എ.ഡി.എമ്മിന്‍െറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പി. മോഹനന്‍, മറ്റ് ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്. മുരളീധരന്‍ പിള്ള, പി.വി. മോന്‍സി, പി.വി. നളിനി, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം മലപ്പുറം: കാലവര്‍ഷത്തിന്‍െറ തുടക്കത്തില്‍ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിവരങ്ങള്‍ അറിയിക്കാം. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 0483 2736320, 2736326 താലൂക്കുതല കണ്‍ട്രോള്‍ റൂമുകള്‍: പൊന്നാനി - 0494 2666038. തിരൂര്‍ -0494 2422238. തിരൂരങ്ങാടി -0494 2461055. ഏറനാട് -0483 2766121. പെരിന്തല്‍മണ്ണ -04933 227230. നിലമ്പൂര്‍ -04931 221471. കൊണ്ടോട്ടി -0483 2713311.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story