Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരതപ്പുഴ പുനര്‍ജനിക്കും, പുനര്‍ജനിയിലൂടെ

text_fields
bookmark_border
മലപ്പുറം: ജനപങ്കാളിത്തത്തോടെ ഭാരതപ്പുഴയെ സംരക്ഷിക്കുന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം. ‘പുനര്‍ജനി' എന്നു പേരിട്ട പദ്ധതിയിലൂടെ ജലസ്രോതസ്സ് നിലനിര്‍ത്തുക, പുഴ സംരക്ഷിക്കുക, മലിനീകരണം തടയുക, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നുവെന്ന് കലക്ടര്‍ എസ്. വെങ്കിടേശപതി കലക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്കാരിക പ്രവര്‍ത്തകരുടെയും യുവജന-സന്നദ്ധ സംഘടനകളുടെയും പെതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുക. ഒരുവര്‍ഷം നീളുന്ന ആദ്യഘട്ട പരിപാടിക്ക് തവനൂര്‍ കാര്‍ഷിക കോളജ്, മലയാളം സര്‍വകലാശാല, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നിള സംരക്ഷണ സമിതി എന്നിവയുടെ സഹകരണമുണ്ട്. ജലസ്രോതസ്സുകളുടെ വിവരശേഖരണം, പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പഠനം, നദീതീര സംരക്ഷണം എന്നിവ നടപ്പാക്കും. തുറന്ന ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പദ്ധതിക്കായി വെബ്സൈറ്റ് തുടങ്ങും. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചാകും പ്രവര്‍ത്തനം. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ മാസവും യോഗം ചേരും. അനധികൃതമായി പുഴയില്‍നിന്ന് മണല്‍ വാരുന്നത് തടയും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പാലക്കാട് ജില്ലാ ഭരണകാര്യാലയത്തെയും ഉള്‍പ്പെടുത്തും. നിലവില്‍ തിരൂര്‍ സബ് കലക്ടര്‍ക്കാണ് പുനര്‍ജനിയുടെ നിര്‍വഹണ ചുമതല. ഞായറാഴ്ച രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ രഞ്ജിത് മുഖ്യാതിഥിയാകും. തുടര്‍ന്ന് ‘പരിസ്ഥിതിയും സാഹിത്യവും’, ‘ജലസംരക്ഷണത്തിന്‍െറ പ്രാധാന്യവും പരിസ്ഥിതി പരിപാലനവും’ എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും. ‘കുമരനെല്ലൂരിലെ കുളങ്ങള്‍’ ഡോക്യുമെന്‍ററി പ്രദര്‍ശനം, ചര്‍ച്ച എന്നിവ നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ഭാരതപ്പുഴ കര്‍മപദ്ധതി സമര്‍പ്പണം കലക്ടര്‍ എസ്. വെങ്കിടേശപതി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ തിരൂര്‍ സബ്കലക്ടര്‍ അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story