Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട് പൊലീസ് ...

പാണ്ടിക്കാട് പൊലീസ് ക്യാമ്പില്‍ പനി പടരുന്നു

text_fields
bookmark_border
പാണ്ടിക്കാട്: കൊളപ്പറമ്പിലെ ആര്‍.ആര്‍.ആര്‍.എഫ് പൊലീസ് ക്യാമ്പില്‍ പനിയും ടൈഫോയിഡും പടരുന്നു. മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാനും രോഗം പടരുന്ന സാഹചര്യം പരിശോധിക്കാനുമായി പാണ്ടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ പി.എച്ച്.സി അധികൃതര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പില്‍ രണ്ട് വിഭാഗങ്ങളിലായി 182 പരിശീലകരാണ് ഉള്ളത്. ഇതില്‍ 86 പേര്‍ക്ക് പനി പിടിച്ചതിനാല്‍ വിശ്രമം ലഭിക്കുന്നതിനായി അവധി നല്‍കിയിരിക്കുകയാണ്. ക്യാമ്പിലുള്ള 25 പേര്‍ക്ക് കൂടി പനിയുള്ളതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ ടൈഫോയ്ഡ് ഉള്ളവരും ഉണ്ട്. പരിശീലകര്‍ക്ക് പകര്‍ച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണ ക്ളാസെടുത്തു. അസി. കമാന്‍ഡന്‍റ് സന്തോഷ്, ബറ്റാലിയന്‍ സി.ഐ മനോജ്, ഡി കമ്പനി സി.ഐ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.വി. ബിശ്വജിത്, കെ.എം. ഷിജി, പൊലീസ് ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എം. സക്കീര്‍ ഹുസൈന്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് ആയിശ എന്നിവരും കൂടെയുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story